CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 28 Seconds Ago
Breaking Now

ബാഹുബലി ടീം വീണ്ടും ഒന്നിച്ചു; അങ്ങ് ലണ്ടനില്‍ കണ്ടുമുട്ടിയതിന്റെ കാരണം ഇത്

ബാഹുബലി ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടാല്‍ ആരാധകര്‍ ആഘോഷത്തിലാകും. എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കണ്ടതിന്റെ ആവേശം ഇന്നോളം കെട്ടടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. ലണ്ടനിലാണ് ബാഹുബലി ടീം വീണ്ടും ഒന്നിച്ചത്. എന്നാല്‍ ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയല്ല ഈ കൂടിച്ചേരല്‍, മറിച്ച് റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ബാഹുബലിയുടെ ഫിലിം സ്‌കോര്‍ അവതരണത്തിന് സാക്ഷിയാകാനാണ് ഇവര്‍ എത്തിയത്. 

എസ്എസ് രാജമൗലിക്ക് പുറമെ പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി, നിര്‍മ്മാതാവ് ശോഭു യാര്‍ലഗദ്ദ എന്നിവരും യുകെയില്‍ എത്തിയിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രഭാസ് പങ്കുവെച്ച് മണിക്കൂറുകള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ 567,000 ലൈക്കുകളാണ് ലഭിച്ചത്. 'ലണ്ടനില്‍ എന്റെ ബാഹുബലി ടീമിനൊപ്പം ഒരു റോയല്‍ റിയൂണിയന്‍. ബാഹുബലിയുടെ ലൈവ് സ്‌കോര്‍ നേരിട്ട് കേള്‍ക്കാനുള്ള ഒരുക്കത്തിലാണ്', പ്രഭാസ് കുറിച്ചു. 

റാണാ ദഗ്ഗുപതിയും ഈ ചിത്രം തന്റെ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എക്കാലത്തെയും വരുമാനം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ്. ചിത്രത്തിന്റെ ആഗോള വരുമാനം 1800 കോടി രൂപയ്ക്ക് അടുത്ത് വരുമെന്നാണ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.