CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 43 Seconds Ago
Breaking Now

ഓര്‍മ്മയുണ്ടോ ഈ മുഖം! നിഥിന്‍ രണ്‍ജിപണിക്കരുടെ ചിത്രത്തില്‍ സുരേഷ് ഗോപി ഹൈറേഞ്ചില്‍

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ സുരേഷ് ഗോപി. ഇടിവെട്ട് ഡയലോഗുകള്‍ അമ്മാടമാടി പ്രേക്ഷകരെ ത്രസിപ്പിച്ച കഥാപാത്രങ്ങളെ ഇനിയും മലയാളികള്‍ക്ക് പ്രതീക്ഷിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അനൂപ് സത്യന്റെ പ്രഥമ സംവിധാന സംരംഭത്തില്‍ അഭിനയിക്കുന്ന സുരേഷ് ഗോപി മറ്റൊരു ചിത്രത്തിനുള്ള കരാറിലും ഒപ്പുവെച്ചെന്നാണ് വിവരം. സുരേഷ് ഗോപിയുടെ പല സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളെയും സൃഷ്ടിച്ച രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കുക.

നിഥിന്‍ തന്നെ എഴുതി, സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുക. ഹൈറേഞ്ചില്‍ താമസിക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുകയെന്നാണ് വിവരം. സംവിധായകനും, നടനുമായ ലാല്‍ ചിത്രത്തില്‍ സുപ്രധാന റോളില്‍ എത്തും. ഇരുവര്‍ക്കും പുറമെ ഐഎം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. 

 




കൂടുതല്‍വാര്‍ത്തകള്‍.