CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 15 Minutes 55 Seconds Ago
Breaking Now

ദീപാവലി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ നര്‍ത്തകി ശാശ്വതി വിനോദ്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങള്‍ക്ക് പകിട്ടേകുന്നു. നൃത്ത സന്ധ്യ കൂടാതെ 26 October 2019 വൈകുന്നേരം 5.30 മുതല്‍ ഭജന (LHA), ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഈവര്‍ഷം അതിവിപുലമായി നവംബര്‍ 30 നു ക്രോയ്‌ടോന്‍ ലാങ്ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.  

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

Email: info@londonhinduaikyavedi.org

 

Facebook:https://www.facebook.com/londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.