CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 56 Seconds Ago
Breaking Now

സ്ഥാനാര്‍ത്ഥി പോളിങ്ങ് ബൂത്തിലെത്തിയത് ട്രാക്ടറില്‍ ; ഒപ്പം അമ്മയും ഭാര്യയും

ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ചൗട്ടാലയാണ് വോട്ട് ചെയ്യാന്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ട്രാക്ടറിലെത്തിയത്.

പോളിങ്ങിനിടെ സ്ഥാനാര്‍ത്ഥി കുടുംബാംഗങ്ങളോടൊപ്പം വോട്ടു ചെയ്യാനെത്തിയത് കൗതുകമായി. ഹരിയാനയിലാണ് സംഭവം. ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ചൗട്ടാലയാണ് വോട്ട് ചെയ്യാന്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ട്രാക്ടറിലെത്തിയത്. ജിന്ദ് ജില്ലയിലെ ഉച്ചന കലാന്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ജന്നായ ജനത പാര്‍ട്ടി നേതാവാണ്.

ഓരോ തുള്ളിയും കടലിനുള്ള സംഭാവനയാണ്. അതുപോലെ പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് അടിത്തറ ശക്തമാക്കുമെന്ന് ചൗട്ടാല പറഞ്ഞു. ഹരിയാന കോണ്‍ഗ്രസ് ചീഫ് അശോക് തന്‍വാറിന്റെ പിന്തുണ മൂലം പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടുമെന്നും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 90 സീറ്റുകളിലാണ് ദുഷ്യന്തിന്റെ പാര്‍ട്ടി ഹരിയാനയില്‍ മത്സരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.