CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 15 Seconds Ago
Breaking Now

ഇന്ത്യന്‍ സൈന്യം തകര്‍ത്തത് നൂറോളം ഭീകരരെ അതിര്‍ത്തി കടത്തി വിടാനുള്ള പാക് ശ്രമം

മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആക്രമണത്തില്‍ 20 ഭീകരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.

അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിക്കാനും അതുവഴി പാക് അധിനിവേശ കാശ്മീരില്‍ നിന്ന് നൂറോളം ഭീകരരെ അതിര്‍ത്തി കടത്തി വിടാനും പാക് സൈനികര്‍ നടത്തിയ പദ്ധതിയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.  ഭീകരര്‍ തങ്ങിയ ആറു താവളങ്ങളില്‍ നാലും ബോഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചുള്ള വെടിവയ്പില്‍ ചിന്നഭിന്നമായി. മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആക്രമണത്തില്‍ 20 ഭീകരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.

ഉയര്‍ന്ന പ്രദേശമായ താങ്ധാര്‍ സെക്‌റില്‍ തയ്യാറാക്കിയ ആറ് താവളങ്ങളിലാണ് നൂറോളം ഭീകരര്‍ പതുങ്ങിയിരുന്നത്. മഞ്ഞുവീഴ്ച മുന്നില്‍ക്കണ്ട് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് ഒരു താവളത്തില്‍ പരമാവധി 20 ഭീകരന്‍മാര്‍ വരെ ഉണ്ടായിരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഭീകര താവളങ്ങള്‍ക്ക് മറപിടിച്ച് പാക് സൈനിക പോസ്റ്റും നിര്‍മ്മിച്ചിരുന്നു. ഇന്ത്യന്‍ സേനയെ പ്രകോപിപ്പിച്ച് വെടിയുതിര്‍ത്ത് ശ്രദ്ധ തിരിച്ച് ഭീകരരെ കടത്താനായിരുന്നു പാക് പദ്ധതി. അവരുടെ വെടിവയ്പില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലായിരുന്നു ശനിയാഴ്ച രാത്രി 11 മുതല്‍ ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം.ബോഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ ആക്രമണം പാക് സേന പ്രതീക്ഷിച്ചില്ല. അവര്‍ സംരക്ഷിച്ചിരുന്ന ഭീകര താവളങ്ങളില്‍ നാലും തകര്‍ന്ന് തരിപ്പണമായി. വെടിവയ്പില്‍ 10 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടുകാണുമെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇത് പാകിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ഭാഗത്ത് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഇരുപതോളം ഭീകരരെ സുരക്ഷാസേന വകവരുത്തിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.