CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 1 Seconds Ago
Breaking Now

ചങ്ക് കൂട്ടുകാരിയുടെ എന്‍എച്ച്എസ് നഴ്‌സ് ജോലി തെറിപ്പിക്കാന്‍ ഉറപ്പിച്ച് മുന്‍ കൂട്ടുകാരി; അപകടത്തില്‍ കാലൊടിച്ച് തകര്‍ത്തതിന്റെ കലിപ്പ് തീരുന്നില്ല; ഒപ്പം ജോലിയും പോയിക്കിട്ടി; താന്‍ കക്കൂസില്‍ പോകാന്‍ പോലും ബുദ്ധിമുട്ടുമ്പോള്‍ കൂട്ടുകാരി സുഖിച്ച് ജീവിക്കേണ്ടെന്ന് വാശി

14 മാസത്തിനിടെ നാലാം ഓപ്പറേഷനില്‍ നിന്നും മോചിതയാകുന്ന നതാലി പഴയ കൂട്ടുകാരിയെ എന്‍എച്ച്എസ് പുറത്താക്കുമെന്ന പ്രതീക്ഷയിലാണ്

സൗഹൃദങ്ങള്‍ എക്കാലത്തേക്കും ഉള്ളതാണെന്നൊക്കെ തോന്നും. പക്ഷെ ചില നിമിഷങ്ങളില്‍ സൗഹൃദം മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അത്രയും നാളത്തെ സൗഹൃദം മറക്കും. മദ്യപിച്ച കൗമാരക്കാരി ഡ്രൈവര്‍ ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റതോടെയാണ് സൗഹൃദം ശാപമായി നതാലി കേവിന് തോന്നിയത്. ഇതിന്റെ പേരില്‍ മുന്‍ സുഹൃത്തിനെ എന്‍എച്ച്എസ് നഴ്‌സ് ജോലിയില്‍ നിന്നും പുറത്താക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്നത്. 

നതാലി കേവും, ലിയാന്‍ മക്‌ഗോവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ നോര്‍ത്തംബര്‍ലാന്‍ഡിലെ ഒരു ക്യാംപില്‍ നതാലിയുടെ ജന്മദിനം ആഘോഷിക്കാന്‍ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ക്യാംപില്‍ വെച്ച് മദ്യപിച്ച ഒരു ഡ്രൈവര്‍ ഓടിച്ച കാര്‍ ഇടിച്ചുകയറി നതാലിയുടെ കാല്‍ ഒടിഞ്ഞു. ഇതിന് പുറമെ അടുത്തുണ്ടായ ക്യാംപ്ഫയറില്‍ നിന്ന് മാലിന്യങ്ങള്‍ മുറിവുകളിലേക്ക് വീഴുകയും ചെയ്തു. 

ഇതിന് ശേഷമാണ് മദ്യപിച്ച ഡ്രൈവര്‍ക്ക് മക്‌ഗോയാണ് ഡ്രൈവിംഗ് ക്ലാസെടുത്തതെന്ന് വ്യക്തമായത്. സണ്ടര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ബഹുമാനിക്കപ്പെടുന്ന നഴ്‌സ് പക്ഷെ നുണ പറഞ്ഞ് കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നിട്ടും പോലീസിനോട് ഇവര്‍ സത്യം പറഞ്ഞു. കോടതിയില്‍ നിന്നും എന്‍എച്ച്എസ് നഴ്‌സ് ശിക്ഷ കൂടാതെ പുറത്തിറങ്ങിയതോടെ നതാലി കലിപ്പിലായി. എന്നാല്‍ കരിയറില്‍ തുടരാന്‍ അനുവദിക്കണോയെന്ന കാര്യത്തില്‍ വിചാരണ തുടരുകയാണ്. 

14 മാസത്തിനിടെ നാലാം ഓപ്പറേഷനില്‍ നിന്നും മോചിതയാകുന്ന നതാലി പഴയ കൂട്ടുകാരിയെ എന്‍എച്ച്എസ് പുറത്താക്കുമെന്ന പ്രതീക്ഷയിലാണ്. അപകടത്തെത്തുടര്‍ന്ന് ഗ്രെഗ്‌സില്‍ ജോലി ചെയ്തിരുന്ന നതാലിക്ക് ഇത് ഉപേക്ഷിക്കേണ്ടി വന്നു. തനിക്ക് ജോലി നഷ്ടപ്പെട്ടപ്പോള്‍ എങ്ങിനെ മക്‌ഗോവ് ജോലിയില്‍ തുടരുമെന്നാണ് ഇവരുടെ ചോദ്യം. തെറ്റുകള്‍ ചെയ്തിട്ടും പഴയ കൂട്ടുകാരി സസുഖം ജീവിക്കുന്നു, താന്‍ ടോയ്‌ലറ്റില്‍ പോകാന്‍ പോലും ബുദ്ധിമുട്ടുന്നു. 16-കാരിയെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതിന് 21 മാസത്തെ ജയില്‍ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയാണ് കോടതി ദയവ് കാണിച്ചത്. നവംബര്‍ 8ന് എന്‍എംസി ഇവരുടെ വിധി തീരുമാനിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.