CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 54 Seconds Ago
Breaking Now

സോഷ്യല്‍മീഡിയകള്‍ നിയന്ത്രിക്കാനുള്ള നടപടി ജനുവരിയിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫേസ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ളമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സാധ്യമാക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നടപടി ജനുവരിയില്‍ സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ജനുവരി 15ഓടെ ഇതുമായി ബന്ധപ്പെട്ട നിയമത്തിന് അന്തിമരൂപമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫേസ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ളമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സാധ്യമാക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകള്‍ തങ്ങള്‍ക്ക് പ്രപ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സമൂഹമാധ്യമങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ പാടില്ലായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അടക്കമുള്ള കോടതികളില്‍ നിരവധി ഹര്‍ജികള്‍ ലഭിച്ചിരുന്നു. ഈ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.