CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 15 Seconds Ago
Breaking Now

ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പും അണിഞ്ഞെത്തിയ യുവതിയെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് തടഞ്ഞു; വസ്ത്രം മോശമെന്ന് ആര്‍ടിഒ; ചുരിദാര്‍ അണിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ലൈസന്‍സ്

ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പും മാന്യമായ വസ്ത്രമല്ലെന്ന് ചൂണ്ടിക്കാണിച്ച് കെകെ നഗര്‍ ആര്‍ടിഒയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പവിത്രയെ ടെസ്റ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയുകയായിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ വാഹനം നിയമപരമായി ഓടിക്കാന്‍ അറിയുകയെന്നതാണ് പ്രാഥമിക കാര്യം. ഡ്രൈവിംഗ് ടെസ്റ്റിന് കൃത്യമായ രേഖകള്‍ ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ ചെന്നൈയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായ ഐടി ജീവനക്കാരി പവിത്ര മറ്റൊരു കാര്യം കൂടി തിരിച്ചറിഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന് ചെല്ലുമ്പോള്‍ ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പും ധരിച്ച് വരാന്‍ പാടില്ലെന്ന അലിഖിത നിയമമാണ് അവര്‍ മനസ്സിലാക്കിയത്. 

ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പും മാന്യമായ വസ്ത്രമല്ലെന്ന് ചൂണ്ടിക്കാണിച്ച് കെകെ നഗര്‍ ആര്‍ടിഒയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പവിത്രയെ ടെസ്റ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. 'ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പുമായിരുന്നു വേഷം. ആര്‍ടിഒ തടഞ്ഞതോടെ ലൈസന്‍സ് അത്യാവശ്യമായതിനാല്‍ വീട്ടില്‍ പോയി ചുരിദാര്‍ അണിഞ്ഞ് തിരിച്ചെത്തി', പവിത്ര പറഞ്ഞു. 

ഏതാനും ദിവസം മുന്‍പ് ഒരു കോളേജ് വിദ്യാര്‍ത്ഥിനിക്കും സമാനമായ അനുഭവമുണ്ടായി. കാപ്കിയും, ഷര്‍ട്ടും ധരിച്ചതിന്റെ പേരിലാണ് ആര്‍ടിഒ പെണ്‍കുട്ടിയെ തിരിച്ചയച്ചത്. മാന്യമായ വേഷം ധരിച്ച് വരാനായിരുന്നു നിര്‍ദ്ദേശം. തര്‍ക്കിച്ച് നോക്കിയെങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ കൂടി എത്തി വസ്ത്രം മാറ്റിവരാന്‍ നിര്‍ദ്ദേശിച്ചതോടെ ഈ പെണ്‍കുട്ടിയും ചുരിദാര്‍ അണിഞ്ഞ് തിരിച്ചെത്തി. 

ഇത്തരം ഡ്രസ് കോഡുകളൊന്നും നിയമം അനുശാസിക്കുന്നില്ലെന്നിരിക്കെയാണ് വസ്ത്രത്തിന്റെ പേരില്‍ ആര്‍ടിഒ ടെസ്റ്റിന് എത്തുന്നവരെ അപമാനിക്കുന്നത്. 18 വയസ്സ് തികയണം, മാനസികമായി ആരോഗ്യമുള്ളവരാകണം എന്നാണ് നിയമം പറയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.