CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 4 Seconds Ago
Breaking Now

അനീഷിനും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

അനീഷ് ജി മേനോനും ഐശ്വര്യ രാജനും ആണ്‍കുഞ്ഞ് ജനിച്ചു. ഫേസ്ബുക്കിലൂടെയാണ് തനിക്ക് കുഞ്ഞ് ജനിച്ച വിവരം അനീഷ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പം താനും ഭാര്യ ഐശ്വര്യയും കൂടി നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളേയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും താരം ഇവരുടെ ചിത്രത്തോടൊപ്പം കുറിച്ചിട്ടുമുണ്ട്. നിരവധി ആശംസകളും ചിത്രത്തിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഈ വര്‍ഷം ജനുവരി 18ന് ആയിരുന്നു അനീഷും ഐശ്വര്യയും വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ അളിയനായെത്തിയ അനീഷ് ജി മേനോന്‍ ആ സിനിമയില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

ബെസ്റ്റ് ആക്ടര്‍', 'വള്ളിയും തെറ്റി പുള്ളിയും തെറ്റി', 'കാപ്പുച്ചിനോ', ഗ്രേറ്റ് ഫാദര്‍, ഒരു അഡാറ് ലവ്, കായം കുളം കൊച്ചുണ്ണി, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും അനീഷ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അനീഷ് സിനിമയില്‍അരങ്ങേറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.