CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 28 Seconds Ago
Breaking Now

ജീവിതത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാം; ലണ്ടന്‍ പാരാലിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് 40-ാം വയസ്സില്‍ ബെല്‍ജിയത്തിലെ ആത്മഹത്യാ ക്ലിനിക്കില്‍ സന്തോഷത്തോടെ ജീവിതം അവസാനിപ്പിച്ചു; രോഗത്തോട് മല്ലിട്ട് മരണത്തെ വരിച്ചു

ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഡീജനറേറ്റീവ് സ്‌പൈനല്‍ രോഗവുമായി മല്ലിട്ടാണ് വെര്‍വൂര്‍ട്ട് നേട്ടങ്ങള്‍ കൊയ്തത്

ജീവിതത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാന്‍ നമുക്ക് സാധിക്കുമോ? ആത്മഹത്യാ ക്ലിനിക്കുകള്‍ പ്രാവര്‍ത്തികമാക്കിയ ലോകത്ത് ഇതും സാധിക്കും. ലണ്ടന്‍ പാരാലിംപിക്‌സ് ഗോള്‍ഡ് മെഡല്‍ വരെ നേടിയ ശേഷമാണ് 40-ാം വയസ്സില്‍ മാരിക് വെര്‍വൂര്‍ട്ട് തന്റെ ജീവിതം അവസാനിപ്പിച്ചത്. ബെല്‍ജിയത്തിലെ ആത്മഹത്യാ ക്ലിനിക്കില്‍ വെച്ചാണ് ഇവര്‍ ദയാവധം സ്വീകരിച്ചത്. 

ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വെര്‍വൂര്‍ട്ട് ജീവിതത്തിന് കര്‍ട്ടനിട്ടത്. റിയോ ഗെയിംസില്‍ വീല്‍ചെയര്‍ റേസില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് ഇവര്‍ ലോക കായികലോകത്തെ അതിശയിപ്പിച്ചത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഡീജനറേറ്റീവ് സ്‌പൈനല്‍ രോഗവുമായി മല്ലിട്ടാണ് വെര്‍വൂര്‍ട്ട് നേട്ടങ്ങള്‍ കൊയ്തത്. 

ലോകത്തിന് തന്നെ പ്രചോദനമായി മാറിയ അത്‌ലറ്റ് 2008-ല്‍ ഭാവിയില്‍ തന്റെ ജീവിതം ഒരു ഡോക്ടര്‍ക്ക് അവസാനിപ്പിക്കാന്‍ ആവശ്യമായ പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇവരുടെ ജന്മനാട്ടില്‍ ദയാവധം നിയമപരവുമാണ്. ബ്രസല്‍സിന് സമീപം ജീവിച്ച വെര്‍വൂര്‍ട്ട് അവര്‍ തെരഞ്ഞെടുത്ത വഴിയെ ചൊവ്വാഴ്ച വൈകുന്നേരം പോയെന്നാണ് വാര്‍ത്താക്കുറിപ്പ് അറിയിച്ചത്. 

ഉറക്കം ഇല്ലാതാകുന്നതിനെക്കുറിച്ചും, കാഴ്ച ഇല്ലാതായത് സംബന്ധിച്ചും, വേദനാസംഹാരികള്‍ ചുഴലി നേരിടുന്നതിനെ പ്രതിരോധിക്കാതെ പോയതുമെല്ലാം വെര്‍വൂര്‍ട്ട് തുറന്ന് സംസാരിച്ചിരുന്നു. ബ്രസീലില്‍ നടക്കുന്ന ഗെയിംസാണ് തന്റെ അവസാന ലക്ഷ്യമെന്നും അവര്‍ തുറന്ന് സമ്മതിച്ചു. റിയോ പാരാലിംപിക്‌സാണ് തന്റെ അന്ത്യാഭിലാഷമെന്ന് പറഞ്ഞ വെര്‍വൂര്‍ട്ട് ഒടുവില്‍ ആ വാക്കുകള്‍ സത്യമാക്കി. 

'ആളുകള്‍ കരയും, പക്ഷെ അവര്‍ക്ക് ലഭിച്ച ജീവിതത്തിന് നന്ദി പറയണം, കാരണം ഞാന്‍ ഏറെ സന്തോഷത്തിലും, സമാധാനത്തിലുമാണ്', തന്റെ കായിക നേട്ടങ്ങള്‍ വഴി ലോകത്തെ പ്രചോദിപ്പിച്ച വെര്‍വൂര്‍ട്ട് പറഞ്ഞ വാക്കുകള്‍ ഇതാണ്.  




കൂടുതല്‍വാര്‍ത്തകള്‍.