CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 38 Seconds Ago
Breaking Now

ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ജഡേജ സാര്‍ തന്നെ; ദശകത്തിലെ മികച്ച ഇന്ത്യന്‍ ഫീല്‍ഡര്‍ പട്ടംനല്‍കി ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം ഏറെ മെച്ചപ്പെട്ടതായും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ദക്ഷിണാഫ്രിക്ക പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹ മികച്ച ഫോം കണ്ടെത്തിയതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു വ്യക്തിയാണ്, ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് പ്രകടനം മെച്ചപ്പെട്ടതിനൊപ്പം രവീന്ദ്ര ജഡേജ സൂപ്പര്‍ ഫീല്‍ഡറായി മാറിയതിനെക്കുറിച്ച് ശ്രീധര്‍ പ്രതികരിച്ചു. 

'ജഡ്ഡു ഫീല്‍ഡില്‍ ഉണ്ടായിരുന്നുവെന്നത് ടീമിന്റെ മനോഭാവം തന്നെ ഉയര്‍ത്തും. തന്റെ ഫീല്‍ഡിംഗ് കൊണ്ട് എതിരാളികളെ വിരല്‍തുമ്പില്‍ നിര്‍ത്തും. ഈ ദശകത്തിലെ ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ തന്നെയാണ് ജഡേജ', ശ്രീധര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം ഏറെ മെച്ചപ്പെട്ടതായും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്ക പരമ്പരയില്‍ എതിര്‍ ക്യാപ്റ്റന്‍ പോലും ഇത് അംഗീകരിച്ചു. ലോകകപ്പില്‍ എതിര്‍ടീം ക്യാപ്റ്റന്‍മാര്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് മികവ് ചൂണ്ടിക്കാണിച്ചു. ആദ്യമായി ടീമിലെത്തുന്ന ഷാഹ്ബാസ് നദീം പോലും ടീമിന്റെ ഘടനയില്‍ അതിവേഗം ഇഴുകിച്ചേര്‍ന്ന് പ്രകടനം നടത്തുന്നു, ആ മാറ്റത്തെക്കുറിച്ച് ഫീല്‍ഡിംഗ് കോച്ച് കൂട്ടിച്ചേര്‍ത്തു. 

മാനസികനില മാറ്റുന്നതിനൊപ്പം ഫിറ്റ്‌നസ് കൂടിച്ചേര്‍ന്നതാണ് ഈ മാറ്റത്തിന് പ്രകടമായ കാരണങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്ന ഘടകങ്ങള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.