Breaking Now

കുട്ടികള്‍ക്കായി 4DX തീയേറ്റര്‍ അനുഭവമൊരുക്കി മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍

മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ കുട്ടികള്‍ക്കായി അണിയിച്ചൊരുക്കുന്ന 4DX തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നവംബര്‍ 3 ഞായറാഴ്ച 2 മണി മുതല്‍ 6 വരെ നടക്കുന്നതായിരിക്കും . കേരളപിറവി

ഹാലോവീന്‍ ദീപാലി ആഘോഷത്തിനിടയില്‍ കുട്ടികള്‍ക്ക് സൗണ്ട് എഞ്ചിനീയറിംഗിന്റെ മാസ്മരിക പ്രകടനം കുട്ടികള്‍ക്കായി ഒരുക്കുകയാണ് അസോസിയേഷന്‍ .

അവധിക്കാലം തങ്ങളുടെ കൂട്ടുകാരുമൊത്തു കുറച്ചു മണിക്കൂര്‍ അടിച്ചുപൊളിക്കാനും ,ഏറ്റവും നൂതനമായ സൗണ്ട് എഞ്ചിനീയറിംഗ് സാങ്കേതിക തലങ്ങളിലേക്ക് കുട്ടികള്‍ക്ക് അറിവു പകരുന്നതിനും ,ശ്രദ്ധ

കേന്ദ്രീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇപ്രാവശ്യം അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്ത്വം . ഏറ്റവും നൂതനമായ "Dolby Atmos", 4DX സാങ്കേതിക വിദ്യയുടെഅകമ്പടിയോടുകൂടിയായിരിക്കും ഈ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് .UK മലയാളികളുടെ മനം കവര്‍ന്ന സൗണ്ട് എഞ്ചിനീയര്‍ ബിനു നോര്‍ത്താംപ്ടണ്‍ ആണ് കുട്ടികള്‍ക്കായി ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത് .നല്ലവരായ മാതാപിതാക്കളുടെ പരിപൂര്‍ണ പിന്തുണയും അസോസിയേഷന്‍ പ്രതിനിധികളുടെ ഉത്സാഹവും ഇത്തരത്തിലുള്ള നവീന ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുകയുണ്ടായി.

Venue: Headlands United Reformed Church Hall

Northampton, NN3 2NU

 




കൂടുതല്‍വാര്‍ത്തകള്‍.