മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. അറസ്റ്റിലായ അലനും താഹയ്ക്കും സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വയനാട്ടിലും പാലക്കാടും എറണാകുളത്തും നടന്ന മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്‌സുകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങള്‍ ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ചു. യുഎപിഎ കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചു. ഇതിന് പുറമെ പ്രതികള്‍ ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡുഭാഷയിലുള്ള നോട്ട് ബുക്കുകള്‍ താഹയുടെ വീട്ടില്‍ നിന്നും കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഈ നോട്ടുപുസ്തകം വായിക്കാന്‍ വിദഗ്ധരുടെ സാഹായം തേടിയെന്ന് പൊലീസ് വ്യക്തമാക്കി.