CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 32 Seconds Ago
Breaking Now

വിവിധ പരിപാടികളോടെ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരളപിറവി ദീപാവലി ആഘോഷം നവംബര്‍ ഒമ്പതിന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍; ഏവര്‍ക്കുംഹൃദ്യമായ സ്വാഗതം.

ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പിറവി  ദീപാവലി ആഘോഷങ്ങള്‍ സംയുക്തമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബര്‍ 9 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഗില്‍ഫോര്‍ഡിലെ സെന്റ് ക്‌ളയേര്‍സ് ചര്‍ച്ച ഹാളിലാണ്ആഘോഷപരിപാടികള്‍ നടത്തുന്നത് . സാംസ്‌കാരിക സമ്മേളനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക്തുടക്കം കുറിക്കുന്നത് . കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികളോടൊപ്പം വളര്‍ന്നുവരുന്നഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നഗാനങ്ങളുള്‍പ്പെടെ വിവിധ ഗാനങ്ങള്‍ വ്യത്യസ്തരായ ഗായകര്‍ ആലപിക്കുന്ന സംഗീത നിശയുംആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 

കേരളപ്പിറവി ആഘോഷങ്ങളോടൊപ്പം തന്നെ തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നഉല്‍സവമായ ദീപാവലി ആഘോഷവും

സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍അറിയിച്ചു. ഇനിയും കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ കള്‍ച്ചറല്‍കോര്‍ഡിനേറ്റേഴ്‌സ് ആയ മോളി ക്ലീറ്റസിനെയോ ഫാന്‍സി നിക്‌സനെയോ ബന്ധപ്പെടേണ്ടതാണ് . ഗില്‍ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ആളുകളും കേരളപ്പിറവി ദീപാവലി ആഘോഷപരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജി എ സി എ പ്രസിഡണ്ട് നിക്‌സണ്‍ ആന്റണി, സെക്രട്ടറി സനുബേബി, ട്രഷറര്‍ ഷിജു മത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

സ്ഥലത്തിന്റെ വിലാസം:

St.Clare's Church hall, 2 Pond Meadow,

Guildford, GU2 8 LF

സമയം: 6 pm to 10 pm.

 




കൂടുതല്‍വാര്‍ത്തകള്‍.