CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 16 Seconds Ago
Breaking Now

ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബര്‍ ഒമ്പതിന് ബോണ്‍മൗത്തില്‍

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി UK മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് ജനാധിപത്യ ബോധത്തിന്റേയും പുരോഗമന ചിന്തയുടെയും പുത്തന്‍ ഉണര്‍വ്വുകള്‍ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവര്‍ത്തനം നടത്തി വരുന്ന ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബര്‍ ഒമ്പതിന് ബോണ്‍മൗത്തില്‍ വച്ച് നടത്തപ്പെടുന്നു.2009ല്‍ രൂപം കൊണ്ട ചേതനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്ക്  കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ഓക്‌സ്‌ഫോഡില്‍ വച്ച് പ്രമുഖ ചിന്തകനും,പ്രഭാഷകനും,എഴുത്തുകാരനുമായ Dr.സുനില്‍ പി ഇളയിടത്തിന്റെ  സാന്നിദ്ധ്യത്തില്‍ വച്ച്  ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ശ്രീ ഹര്‍സെവ് ബൈന്‍സ് തുടക്കം കുറിച്ച പശ്ചാത്തലത്തില്‍, പൂര്‍വ്വാധികം ഭംഗിയോട് കൂടി ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷം നടത്തണം എന്നാണ് ചേതനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെന്ന പോലെ തന്നെ ആതുരസേവന രംഗത്തും വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ചേതനയുടെ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷം ഉത്ഘാടനം ചെയ്യുന്നത് മുന്‍ ഇന്ത്യന്‍ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗം പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന Dr.സീതാറാം യെച്ചൂരിയാണ്.നവംബര്‍ ഒമ്പത് ശനിയാഴ്ച ബോണ്‍മൗത്തിലെ West Parley Memorial ഹാളില്‍ ചേതന പ്രസിഡന്റ് സുജൂ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആന്ധ്രാ ഗവണ്മെന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍  കമ്മീഷണര്‍ ആയിരുന്ന  മലയാളിയായ IAS ഓഫീസര്‍  ശ്രീ ബാബു അഹമ്മദ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.UK യിലാകമാനമുള്ള മലയാളികളുടെയാകെ ഐക്യപ്പെടലിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായി മാറാന്‍ പോകുന്ന ഐക്യ കേരളത്തിന്റെ അറുപത്തിമൂന്നാമത് ജന്മദിനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ UKയിലെയും പ്രത്യേകിച്ച്  ബോണ്‍മൗത് ഏരിയയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തു  നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന,പുരോഗമന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, UK യുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറും.ഏതാനും വര്‍ഷങ്ങളായി UK യില്‍ ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടര്‍ ഹാളിനകത്തു മുഖ്യ ആകര്‍ഷണമാകും.ഒരു കൂട്ടം സ്ത്രീകള്‍,തങ്ങളുടെ ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയത്തു നടത്തുന്ന അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ വഴി നിരവധിയായ സഹായങ്ങളാണ് അമ്മ ചാരിറ്റി, അശരരായ ആളുകള്‍ക്ക് എത്തിച്ചു കൊടുത്തിട്ടുള്ളത്.ഫോക്കസ് ഫിനാന്‍സ് സൊല്യൂഷന്‍സിന്റെയും,Law & Lawyers സോളിസിറ്റര്‍ സെര്‍വീസസിന്റെയും,ഗ്രേസ് മെലഡീസിന്റെയും,അമ്മ ചാരിറ്റിയുടെയും സഹായത്തോട് കൂടി,വരുന്ന  നവംബര്‍ 9  ശനിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടര്‍ന്ന് നടക്കുന്ന കലാ വിരുന്നിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളേയും ചേതന UK ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Hall Address:

West Parley Memorial Hall

275 Christ Church Road

BH22 ൮സ്ൽ

ലിയോസ് പോള്‍

 




കൂടുതല്‍വാര്‍ത്തകള്‍.