CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 14 Seconds Ago
Breaking Now

ബിജു മേനോന് മാത്രമേ ഈ കഥാപാത്രം ചെയ്യാനാകൂ എന്നു തോന്നി ; നാല്‍പ്പത്തിയൊന്നിനെ കുറിച്ച് ലാല്‍ജോസ്

ബിജുമേനോന്‍ - ലാല്‍ജോസ് ചിത്രം നാല്പത്തിയൊന്ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഉല്ലാസ് എന്ന കഥാപാത്രമാകാന്‍ ബിജുമേനോന് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഈ കഥ പൂര്‍ണരൂപത്തിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ ബിജു മേനോന്‍ അല്ലാതെ മറ്റൊരാള്‍ പോലും മനസിലേക്ക് വന്നില്ല. ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടുവരാന്‍ പറ്റുന്ന നടനാണ്. ഒരേസമയം ഗൗരവക്കാരനായ മാഷായിരിക്കാനും മറുവശത്ത് കാമുകനാകാനും സാധിക്കുന്ന ആള്‍ ബിജു മേനോന്‍ തന്നെ ആണ്

എന്റെ എട്ടു സിനിമകളില്‍ ഇതിനുമുന്പ് ബിജു അഭിനയിച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ സിനിമയാണ്. ബിജു മേനോന്റെ കാരക്ടറിന്റെ പേര് സി.എസ്. ഉല്ലാസ് കുമാര്‍. സ്വന്തമായി ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ്. ട്യൂട്ടോറിയല്‍ അധ്യാപകനാണ്. ഇപ്പോള്‍ പഴയ ട്യൂട്ടോറിയല്‍ സാദ്ധ്യതകള്‍ ഇല്ലാത്തതിനാല്‍ പിഎസ് സി കോച്ചിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷാപരിശീലനമാണു കൊടുക്കുന്നത്.

ഇടതുപക്ഷ സഹയാത്രികനാണ് ഉല്ലാസ്, സഖാവു തന്നെ. ആ റോളിനു ബിജു അല്ലാതെ മറ്റൊരാളില്ലെന്നു സിനിമ കാണുമ്പോള്‍ മനസിലാവും. ബിജു ഇല്ല എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു. ലാല്‍ ജോസ് പറഞ്ഞു .

ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. കണ്ണൂരില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് സിനിമ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.