CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 7 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 16ന് ഫാ പാട്രിക്കും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 16ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍ഡ് കാത്തലിക്ക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ബ.ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയും ഫാ പാട്രിക് ലോന്‍ഗോ വിശുദ്ധ കുര്‍ബാനയും ബ. സെയിന്‍സ് സെബാസ്റ്റിയന്‍ ദൈവ വചന പ്രഘോഷണവും ജോണ്‍സണ്‍, സൂര്യ ദൈവാനുഭ സാക്ഷ്യം വഹിക്കും. ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയോടെ ശുശ്രൂഷകള്‍ സമാപിക്കും.

കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

മാത്യു ; 07915602258




കൂടുതല്‍വാര്‍ത്തകള്‍.