CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 2 Seconds Ago
Breaking Now

കസ്റ്റമര്‍ ഓര്‍ഡര്‍ റദ്ദാക്കി ; പൊട്ടിക്കരയുന്ന ഡെലിവറി ജീവനക്കാരന്റെ ദൃശ്യം വേദനയാകുന്നു

ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയില്‍ കാണുന്നത്

ഓണ്‍ലൈന്‍ ഡെലിവറി സംവിധാനം നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ്. വൈകിയതിന്റെ പേരില്‍ വഴക്കു കേള്‍ക്കുന്നത് ഉള്‍പ്പെടെ വല്ലാത്ത സമ്മര്‍ദ്ദമാണ് ഇവര്‍ക്ക്. ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കരച്ചില്‍ സോഷ്യല്‍മീഡിയയില്‍ വേദനയാകുകയാണ്.

ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയില്‍ കാണുന്നത്. ഓജോളില്‍ നിന്ന് ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരുന്ന് ഒരു ഓര്‍ഡര്‍ എടുത്തപ്പോള്‍ സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങുമ്പോള്‍ ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കി. ദുഖം താങ്ങാന്‍ കഴിയാതെ ഓര്‍ട്ടോ റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു.

രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (1110 രൂപ) ഓര്‍ഡറാണ് കിട്ടിയത്. അമ്മയും ഇളയ സഹോദരനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ദാര്‍ട്ടോ. വീഡിയോ കണ്ട പലരും വല്ലാത്ത ദുഖം തോന്നുന്നുവെന്ന് കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.