CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 30 Seconds Ago
Breaking Now

ബാഗില്‍ സ്ത്രീയുടെ കൈകള്‍ ; കാമുകിയെ കൊലപ്പെടുത്തിയ പ്രൊഫസര്‍ അറസ്റ്റില്‍

റഷ്യയിലെ പ്രമുഖ ചരിത്രകാരനായ ഒലെഗ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്.

ബാഗില്‍ നിന്ന് യുവതിയുടെ മുറിച്ചുമാറ്റിയ കൈകള്‍ കണ്ടെത്തിയ സംഭവത്തില്‍ റഷ്യയിലെ പ്രശസ്ത ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് (63) അറസ്റ്റില്‍. കൊലചെയ്യപ്പെട്ടത് ലെഗിന്റെ കാമുകി അനസ്‌തേസ്യ യെഷെങ്കോ (23) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

റഷ്യയിലെ പ്രമുഖ ചരിത്രകാരനായ ഒലെഗ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്. നേപ്പോളിയന്റെ യു്ദ്ധങ്ങളെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ പ്രശസ്തമാണ്.

മദ്യ ലഹരിയില്‍ നദിയില്‍ വീണ ലെഗിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ ബാഗ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിക്കാനെത്തവരേ നദിയില്‍ വീണതാണ്. യുവതിയുടെ കൈകള്‍ ബാഗില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ വേര്‍പെട്ട നിലയില്‍ ശരീരവും തലയും കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.