CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 25 Minutes 7 Seconds Ago
Breaking Now

ലൈംഗികതയ്ക്കിടെ അയാള്‍ കഴുത്തില്‍ പിടിമുറുക്കി ശ്വാസംമുട്ടിക്കും; ബ്രിട്ടീഷുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസിലെ പ്രതിയുടെ രീതികളെക്കുറിച്ച് ദുരിതം അനുഭവിച്ച ടിന്‍ഡര്‍ ഡേറ്റ് കോടതിയില്‍; ജീവന്‍ രക്ഷിച്ചെടുത്തത് ബോധംകെട്ടതായി അഭിനയിച്ച്!

ന്യൂസിലാന്‍ഡ് ഓക്ക്‌ലാന്‍ഡ് ഹൈക്കോടതിയിലാണ് യുവതി സാക്ഷിമൊഴി രേഖപ്പെടുത്തിയത്

ലോകം കാണാനിറങ്ങിയ ബ്രിട്ടീഷുകാരി ഗ്രേസ് മില്ലെയിന്റെ ജീവനെടുത്ത ഓണ്‍ലൈന്‍ കാമുകന്‍ സ്ത്രീകളെ ലൈംഗികതയ്ക്ക് ഇടെ ശ്വാസം മുട്ടിക്കുന്നത് പതിവെന്ന് ഈ ദുരിതം മുന്‍പ് അനുഭവിച്ച വിദ്യാര്‍ത്ഥിനി. ജീവന്‍ രക്ഷിച്ചെടുക്കാന്‍ ഒരു പോരാട്ടം തന്നെ വേണ്ടിവന്നെന്നാണ് ഈ യുവതി കോടതിയില്‍ വ്യക്തമാക്കിയത്. 

'ഞാന്‍ ഭയന്ന് പോയി. ഈ രീതിയില്‍ മരിക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല', കണ്ണീരോടെ അവര്‍ ജൂറിയെ അറിയിച്ചു. സര്‍വ്വശക്തിയും എടുത്ത് പോരാടി നോക്കിയെങ്കിലും ഫലമില്ലെന്ന് കണ്ടതോടെ ബോധംകെട്ടതായി അഭിനയിച്ചു. ഇതോടെയാണ് പ്രതി കഴുത്തിലെ പിടി അയച്ചത്. എന്നാല്‍ സംഭവത്തിന് ശേഷവും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്ന് യുവതി വ്യക്തമാക്കി. 

ന്യൂസിലാന്‍ഡ് ഓക്ക്‌ലാന്‍ഡ് ഹൈക്കോടതിയിലാണ് യുവതി സാക്ഷിമൊഴി രേഖപ്പെടുത്തിയത്. 27-കാരനായ പ്രതി ഗ്രേസ് കൊല്ലപ്പെട്ട ദിവസവും തന്നെ കാണാന്‍ ശ്രമിച്ചെന്ന് ഇവര്‍ വ്യക്തമാക്കി. എസെക്‌സ് വിക്‌ഫോര്‍ഡില്‍ നിന്നുള്ള 22-കാരി ഗ്രേസ് 22-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് പ്രതിയ്‌ക്കൊപ്പമുള്ള ലൈംഗികതയ്ക്കിടെ കൊല്ലപ്പെടുന്നത്. കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കാന്‍ ഗ്രേസ് ആവശ്യപ്പെട്ടെന്നാണ് പ്രതിയുടെ വാദം. 

എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുകയാണ് ടിന്‍ഡറില്‍ പരിചയപ്പെട്ട് ഇയാളുടെ പെരുമാറ്റം നേരിട്ട് അനുഭവിച്ച യുവതി. ശ്വാസംമുട്ടിച്ച് ആധിപത്യം ആസ്വദിക്കുന്ന തരത്തിലാണ് പ്രതിയുമായി പരിചയപ്പെട്ട മുന്‍ ടിന്‍ഡര്‍ ഡേറ്റുകളുടെയും അനുഭവങ്ങള്‍.

ഗ്രേസുമായി ബാറില്‍ എത്തിയ പ്രതി ഇവിടുത്തെ ഒരു വെയ്ട്രസിന്റെ ഗ്ലാസുകള്‍ കൈക്കലാക്കിയിരുന്നു. ഇവര്‍ ഈ വിഷയം ഓര്‍മ്മിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന ഇയാള്‍ ഗ്രേസിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉക്ഷേിച്ച് മടങ്ങിപ്പോകവെ ഇത് തിരികെ നല്‍കുകയും ചെയ്തു. അതേസമയം കൊലപാതകം നടത്തിയില്ലെന്ന വാദത്തിലാണ് പ്രതി. 




കൂടുതല്‍വാര്‍ത്തകള്‍.