CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 27 Seconds Ago
Breaking Now

ഹോങ്കോംഗ് പ്രക്ഷോഭകന് നേരെ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ച് പോലീസ്; ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍; ഞെട്ടിത്തരിച്ച് രാജ്യം

ഒരാളെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം ഓഫീസര്‍ രണ്ട് റൗണ്ട് കൂടി വെടിയുതിര്‍ത്തു.

തിരക്കേറിയ സമയത്ത് നടുറോഡില്‍ മുഖംമൂടി അണിഞ്ഞ പ്രതിഷേധക്കാരന് നേരെ ഹോങ്കോംഗ് പോലീസ് ഓഫീസര്‍ നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍. സായ് വാന്‍ ഹോ ജില്ലയില്‍ നടുറോഡില്‍ വെച്ച് മുന്നിലെത്തിയ പ്രതിഷേധക്കാരന് നേര്‍ക്ക് തോക്ക് ചൂണ്ടിയ ഓഫീസര്‍ നിറയൊഴിക്കുകയായിരുന്നു. ഒരു ജംഗ്ഷന്‍ ബ്ലോക് ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിക്കുന്നത് തടയാനെത്തിയ വ്യക്തിക്കാണ് വെടിയേറ്റത്.

ഒരാളെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം ഓഫീസര്‍ രണ്ട് റൗണ്ട് കൂടി വെടിയുതിര്‍ത്തു. കൂടാതെയുണ്ടായിരുന്ന മറ്റൊരു മുഖംമൂടിക്കാരനും ഇതോടെ താഴെ വീണ രണ്ട് പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടന്നിട്ടും കൈകള്‍ കെട്ടിയാണ് ഓഫീസര്‍മാരെ ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസക്കാലമായി ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ നടുവിലാണ്. പ്രതിഷേധങ്ങള്‍ തകര്‍ക്കാന്‍ പോലീസും, സൈന്യവും ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല. പ്രതിഷേധക്കാരുടെ ഭൂരിപക്ഷം ആവശ്യങ്ങളും ബീജിംഗ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ നീക്കുന്നതിന് ഇടെ 22 വയസ്സുള്ള വിദ്യാര്‍ത്ഥി വീണുമരിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ വ്യാപിച്ചത്. വിദ്യാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് നാല് ദിവസമായി തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ആയിരങ്ങള്‍ സ്മരണ പുതുക്കാനുള്ള പ്രതിഷേധങ്ങള്‍ക്ക് തെരുവിലറങ്ങി. ഓണ്‍ലൈന്‍ മെസേജിംഗ് ഫോറങ്ങള്‍ വഴി തിങ്കളാഴ്ച പൊതു സമരത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘങ്ങളാണ് പൊടുന്നനെ പ്രതിഷേധങ്ങള്‍ അഴിച്ചുവിടുന്നത്.

സബ്‌വേകളും, റോഡ് ജംഗ്ഷനുകളും കേന്ദ്രീകരിച്ചാണ് ഈ സമരങ്ങള്‍. സായ് വാന്‍ ഹോയിലെ വെടിവെപ്പിന് പുറമെ മറ്റ് രണ്ട് സ്ഥലങ്ങളില്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുണ്ട പ്രയോഗിക്കുന്നത്. ഒക്ടോബര്‍ 1ന് ഒരു ഓഫീസര്‍ക്ക് നേരെ അക്രമം നടന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു പതിനാലുകാരന്റെ കാലിലും പോലീസ് വെടിവെച്ചു. രണ്ട് സംഭവങ്ങളിലും ഇരകള്‍ ജീവനോടെ രക്ഷപ്പെട്ടതോടെ ഇവര്‍ക്കെതിരെ കേസും ചുമത്തി

 




കൂടുതല്‍വാര്‍ത്തകള്‍.