CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 2 Seconds Ago
Breaking Now

നൂറ് ദിനങ്ങള്‍ കൊണ്ട് 2000 പേര്‍ അംഗങ്ങളാകട്ടെ; സമീക്ഷ യുകെ ദേശീയ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സഖാവ് സീതാറാം യെച്ചൂരി നിര്‍വ്വഹിച്ചു; മുന്നേറ്റത്തിന്റെ പുതിയ അധ്യായം രചിച്ച് സമീക്ഷ യുകെ

ഇന്ത്യ സമകാലീന കാലഘട്ടത്തില്‍ നേരിടുന്ന അവസ്ഥകളെ കുറിച്ചും സീതാറാം യെച്ചൂരി വിശദമായി പ്രതിപാദിച്ചു.

യുവതയാണ് മാറ്റത്തിന്റെ കാറ്റിനെ നയിക്കുകയെന്ന് കാഹളം മുഴക്കി സമീക്ഷ യുകെ ദേശീയ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ മുന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, മുന്‍ രാജ്യസഭാംഗവും, പ്രമുഖ വാഗ്മിയുമായ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. യുവ പ്രതിനിധികളായ സ്‌നേഹ മരിയ എബ്രഹാം, റോഷന്‍ മോന്‍സി എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറിക്കൊണ്ടാണ് സീതാറാം യെച്ചൂരി മെമ്പര്‍ഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചത്. 

100 ദിനങ്ങള്‍ കൊണ്ട് ഒരായിരം മെമ്പര്‍ഷിപ്പുകള്‍ എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാംപെയിന് ഇതേ ദിവസങ്ങള്‍ കൊണ്ട് രണ്ടായിരം അംഗങ്ങളെ ലഭിക്കട്ടെയെന്ന് ക്യാംപെയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച സീതാറാം യെച്ചൂരി ആശംസിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ സമീക്ഷ പോലുള്ള സംഘടനകളിലൂടെ എല്ലാവരും ഒരുമിച്ച് കൂടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഇന്ത്യ സമകാലീന കാലഘട്ടത്തില്‍ നേരിടുന്ന അവസ്ഥകളെ കുറിച്ചും സീതാറാം യെച്ചൂരി വിശദമായി പ്രതിപാദിച്ചു. ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ എന്ന് വേര്‍തിരിവില്ലാതെ, ജാതി നോക്കാതെ സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഹര്‍സെവ് ബൈന്‍സ് വിശിഷ്ടാതിഥിയായി. കേരള സംസ്ഥാന എല്‍ഐസി ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍, യുകെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഗിന്ദര്‍, എഐസി കവന്‍ട്രി ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സമീക്ഷ യുകെ പ്രസിഡന്റ് സ്വപ്‌ന പ്രവീണ്‍ ചടങ്ങില്‍ അധ്യക്ഷയായി. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ സഖാവ് സീതാറാം യെച്ചൂരി സമീക്ഷ യുകെ ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനവും, ഹര്‍സെവ് ബൈന്‍സ് യുട്യൂബ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

For more photos Please Klick here  




കൂടുതല്‍വാര്‍ത്തകള്‍.