CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 44 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; 1300 ഓളം മത്സരാര്‍ത്ഥികള്‍ 11 വേദികളിലായി മാറ്റുരയ്ക്കും ; ലിവര്‍പൂള്‍ ഒരുങ്ങികഴിഞ്ഞു

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും.

ലിവര്‍പൂള്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ദിവസങ്ങള്‍  മാത്രം ബാക്കി നില്‍ക്കെ കലോത്സവ  ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂള്‍ സംഘാടക സമിതി  പുറത്തിറക്കി യതായി  ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .. 

രാവിലെ എട്ടു പതിനഞ്ചു  മുതല്‍ കലോത്സവ നഗറിലെ പ്രത്യേകം  തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും  ബ്രേക്ക്  ഫാസ്റ്റ് ലഭ്യമായി തുടങ്ങും , ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവര്‍ സംഘാടക സമിതിയുമായി   ബന്ധപ്പെട്ടാല്‍ ബ്രേക്ഫാസ്റ്റ് മുന്‍കൂട്ടി ബുക് ചെയ്യാവുന്നതാണ് .

എട്ടര മണിയോടെ രെജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ നിന്നും  ലഭ്യമായി തുടങ്ങും ,  ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും.  ഒന്‍പതു മുപ്പതുമുതല്‍ ആണ് മത്സരങ്ങള്‍  ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളില്‍ ആയിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . 

അഞ്ചു വിഭാഗങ്ങളിലായി പതിനാറു  വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി   ആയിരത്തി മുന്നൂറോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത് .കലോത്സവ നഗറില്‍ പത്തര  മുതല്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്  വിശുദ്ധ കുര്‍ബാനയും ,  ആരാധനയും ക്രമീകരിച്ചിട്ടുണ്ട് .

 

മത്സരം സംബന്ധിച്ചുള്ള  നിര്‍ദേശങ്ങള്‍ വിവിധ റീജിയണല്‍ കോഡിനേറ്റര്‍ മാര്‍ക്ക്  നല്‍കിയിട്ടുണ്ട് , കൂടുതല്‍ വിവരങ്ങള്‍ക്കായി കലോത്സവം  ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമില്‍സ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക .

ബ്രേക്ക് ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അനില്‍ ജോസഫ് 07848874489 ,  വര്‍ഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക .

ഷൈമോന്‍ തോട്ടുങ്കല്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.