CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 24 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ജീവിക്കാന്‍ പണം പോരെങ്കില്‍ കൂടുതല്‍ ജോലിയെടുക്കണം, അല്ലെങ്കില്‍ പാര്‍ട്ട്‌ടൈം ജോലി നേടണം; ഫുഡ് ബാങ്ക് ഉപയോഗിക്കുന്ന അത്രയും നാണക്കേടില്ല; അപ്രന്റീസ് താരം ക്ലോഡ് ലിറ്റ്‌നറുടെ അഭിപ്രായത്തില്‍ വിവാദക്കൊടുങ്കാറ്റ്

വിമര്‍ശനങ്ങളുടെ വെളിച്ചത്തിലും തന്റെ നിലപാട് തിരുത്താന്‍ ബിസിനസ്സുകാരന്‍ തയ്യാറായില്ല

ജീവിതത്തിന്റെ രണ്ടട്ടം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന നഴ്‌സുമാര്‍ ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ രണ്ടാമതൊരു ജോലി നേടണമെന്ന അപ്രന്റീസ് താരം ക്ലോഡ് ലിറ്റ്‌നറുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദത്തില്‍. ബ്രിട്ടീഷ്-അമേരിക്കന്‍ ബിസിനസ്സുകാരന്‍ നഴ്‌സുമാരെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് എതിരെ നിശിതമായ വിമര്‍ശനമാണ് ഉയരുന്നത്. ബിബിസി ഷോയില്‍ സര്‍ അലന്‍ ഷുഗറിന്റെ ഉപദേശകനാണ് ഈ 70-കാരന്‍. 

'ഒരു നഴ്‌സിനോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ രണ്ടട്ടം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്നതിലോ, പാര്‍ട്ട് ടൈം ജോലി കണ്ടെത്തുന്നതിലോ തെറ്റ് കരുതേണ്ട കാര്യമില്ല', ലിറ്റ്‌നര്‍ കുറിച്ചു. എന്നാല്‍ സുദീര്‍ഘമായ മണിക്കൂറുകള്‍ ആശുപത്രികളില്‍ സേവനം നല്‍കുന്ന നഴ്‌സുമാരെ ഇതില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ രണ്ടാമതൊരു ജോലിയില്‍ പ്രവേശിച്ചാല്‍ ആശുപത്രിയിലെ പ്രകടനത്തെ ബാധിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ വിമര്‍ശനങ്ങളുടെ വെളിച്ചത്തിലും തന്റെ നിലപാട് തിരുത്താന്‍ ബിസിനസ്സുകാരന്‍ തയ്യാറായില്ല. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ലിറ്റ്‌നര്‍ പ്രതികരിച്ചു. തന്നോട് അഭിപ്രായം ചോദിച്ച നഴ്‌സിന് മറുപടി നല്‍കിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അനന്തിരവള്‍ നഴ്‌സാണ്, ഓണ്‍ലൈന്‍ ബിസിനസ്സ് വഴി വരുമാനവും നേടുന്നുണ്ട്. പക്ഷെ ഈ ഉപദേശത്തിന് ലോഡ് കണക്കിന് അപമാനമാണ് നേരിടേണ്ടി വന്നത്, ലിറ്റ്‌നര്‍ പറഞ്ഞു. 

12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്ത് ഇതിന് ശേഷം കമ്പ്യൂട്ടറില്‍ ജോലി കൂടി ചെയ്യണമെന്ന് പറയുന്നത് ഇത്തിരി കടന്ന കൈയാണെന്ന് ഒരാള്‍ മറുപടി കുറിച്ചു. ഇത്തരം അവസ്ഥയിലുള്ള നഴ്‌സ് താങ്കളുടെ ബന്ധുവിനെ പരിചരിക്കുന്ന അവസ്ഥ ചിന്തിച്ച് നോക്കൂ, അവര്‍ ഓര്‍മ്മിപ്പിച്ചു. 16 മണിക്കൂര്‍ ജോലി ചെയ്താണ് തന്റെ നഴ്‌സ് ഭാര്യ വീട്ടിലെത്തുന്നതെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് എല്ലാ നഴ്‌സുമാരുടെയും കാര്യത്തില്‍ ഇത് പ്രാവര്‍ത്തികമല്ല, മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.