ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് നടി കാവ്യമാധവന്‍. കാവ്യ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു 'തനിക്കറിയില്ല' എന്നാണ് ദിലീപ് മറുപടി നല്‍കിയത്. എന്നാല്‍ അതിനൊപ്പം 'താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും' ദിലീപ് വ്യക്തമാക്കി.അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് തന്റേതെന്ന് ദിലീപ് പറഞ്ഞു. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കാണ് താനിടുക എന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് ഇടുമെന്നും ദിലീപ് പറയുന്നു. അഭിനയത്തില്‍ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാര്‍ക്ക് നല്‍കിയതെന്നും പരിശ്രമങ്ങള്‍ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ഡാനിയല്‍' ആണ്ദീലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.