CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 25 Seconds Ago
Breaking Now

എന്റെ മൂന്ന് വിവാഹങ്ങള്‍ കൊണ്ടാണോ നിങ്ങള്‍ ജയിലില്‍ കിടന്നത് ; ജഗനെതിരെ പവന്‍ കല്യാണ്‍

ഒന്നാം തരം മുതല്‍ ആറാം തരം വരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷ് ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ജനസേന അദ്ധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍. ജഗന്‍മോഹന്‍ റെഡ്ഡി താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പകരം തനിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പവന്‍ കല്യാണിന്റെ പ്രതികരണം. താന്‍ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെന്താണ് പ്രശ്‌നം എന്നും പവന്‍ കല്യാണ്‍ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാന്‍ ജഗന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണും രംഗതെത്തിയിരുന്നു. ഇതിനെ ജഗന്‍മോഹന്‍ റെഡ്ഡി ചോദ്യം ചെയ്തിരുന്നു.

'ചന്ദ്രബാബു ഗാരു, ഏത് സ്‌കൂളില്‍ ഏത് മീഡിയത്തിലാണ് നിങ്ങളുടെ കുട്ടികള്‍ പഠിച്ചത്' എന്നായിരുന്നു ചന്ദ്രബാബു നായിഡുവിനോടുള്ള ചോദ്യം. സമാനമായ ചോദ്യമായിരുന്നു പവന്‍ കല്യാണിനോടും ജഗന്‍മോഹന്‍ ആവര്‍ത്തിച്ചത്.

'സര്‍, നടന്‍ പവന്‍ കല്യാണ്‍ ഗാരു, നിങ്ങള്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്. നാലോ അഞ്ചോ കുട്ടികളുണ്ട്. അവര്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യായനഭാഷ ഏതാണ്? എന്നായിരുന്നു പവന്‍ കല്യാണിനോടുള്ള ചോദ്യം.ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍ക്ക് മത്സരിച്ച് നില്‍ക്കണമെങ്കില്‍ ഇംഗ്ലീഷ് അത്യാവശ്യമായ കാര്യമാണ്. ഈ കാരണത്താലാണ് ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികള്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത് എന്നും ജഗന്‍മോഹന്‍ പറഞ്ഞിരുന്നു.

ഒന്നാം തരം മുതല്‍ ആറാം തരം വരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷ് ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പത്ത് വരെ നീട്ടും വരും വര്‍ഷങ്ങളില്‍. തെലുഗുവും ഉറുദുവും എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധിത പാഠ്യഭാഷകളായിരിക്കുമെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.