CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 24 Seconds Ago
Breaking Now

റഫാല്‍ ജെപിസി അന്വേഷിക്കണം ; ജസ്റ്റിസ് കെ എം ജോസഫിന്റെ വ്യത്യസ്തമായ വിധിന്യായം ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി

റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്നും ആത്മാര്‍ത്ഥമായ ഒരു അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാടിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയെങ്കിലും അന്വേഷണത്തിന് ജസ്റ്റിസ് കെ എം ജോസഫ് വലിയൊരു വാതില്‍ തുറന്നിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്നും ആത്മാര്‍ത്ഥമായ ഒരു അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രതികരണം. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരോശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത് . മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് കെ എം ജോസഫ് വ്യത്യസ്ത വിധിന്യായമാണ് എഴുതിയത്. ഇതാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.