CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 37 Seconds Ago
Breaking Now

ഇക്കുറി തെരഞ്ഞെടുപ്പില്‍ യുകെ ഇന്ത്യന്‍ എംപിമാരുടെ എണ്ണം ഉയരും; ഡിസംബര്‍ 12ന് വിജയം ഉറപ്പിച്ച് മിശ്രയും, മൊഹീന്ദ്രയും; ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുന്ന ലേബറുകാരെ തുരത്തുമെന്ന പ്രതീക്ഷയില്‍ കണ്‍സര്‍വേറ്റീവുകള്‍

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മാതാപിതാക്കളുടെ മകനായ മിശ്ര സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള ലേബര്‍ സ്ഥാനാര്‍ത്ഥിയാണ്.

ലേബര്‍ പാര്‍ട്ടി ഇന്ത്യക്കാര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹമായ സ്ഥാനം നിഷേധിച്ചെന്ന ആരോപണത്തില്‍ വിവാദം പുകയുന്നതിന് ഇടെയും ഇക്കുറി ഹൗസ് ഓഫ് കോമണ്‍സിലേക്ക് എത്തുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ എംപിമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവിന് സാധ്യത തെളിയുന്നു. ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള പാര്‍ട്ടി സീറ്റുകളില്‍ ലേബറിന്റെ നവേന്ദു മിശ്രയും, കണ്‍സര്‍വേറ്റീവുകളുടെ ഗഗന്‍ മൊഹീന്ദ്രയും വിജയിച്ച് കയറുമെന്നാണ് പ്രതീക്ഷ. ഇതോടെ 2017 തെരഞ്ഞെടുപ്പിലെ 12 അംഗങ്ങളില്‍ നിന്ന് ഇന്ത്യന്‍ വംശജരുടെ പ്രാതിനിധ്യം വര്‍ദ്ധിക്കും. 

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മാതാപിതാക്കളുടെ മകനായ മിശ്ര സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള ലേബര്‍ സ്ഥാനാര്‍ത്ഥിയാണ്. സൗത്ത് വെസ്റ്റ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയാണ് മൊഹീന്ദ്ര. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്കിന് പകരക്കാരനായാണ് മൊഹീന്ദ്ര മത്സരരംഗത്തുള്ളത്. 2017 തെരഞ്ഞെടുപ്പില്‍ 12 ഇന്ത്യന്‍ വംശജരായ എംപിമാരാണ് കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്കൊപ്പം വിജയിച്ച് കയറിയത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത മണ്ഡലമായ ഹസേല്‍ ഗ്രോവില്‍ നിന്ന് മത്സരിച്ച മിശ്ര വിജയിച്ചിരുന്നില്ല. ഇത്തവണ സുരക്ഷിതമായ സ്‌റ്റോക്ക്‌പോര്‍ട്ടിലാണ് അങ്കത്തിന് ഇറങ്ങുന്നത്. ജെറി കോര്‍ബിന്റെ നേതൃത്വത്തിനെതിരെ കലാപം ഉയര്‍ത്തി പാര്‍ട്ടി വിട്ട ആന്‍ കോഫിയായിരുന്നു മുന്‍ എംപി. കോര്‍ബിനെ പിന്തുണയ്ക്കുന്ന സ്വാധീനശക്തിയുള്ള അടിസ്ഥാന സംഘടനയായ മൊമെന്റം മിശ്രയെ തുണയ്ക്കും. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. 

കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ അംഗമായ മൊഹീന്ദ്ര എസെക്‌സ് കൗണ്ടി കൗണ്‍സില്‍, എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗമാണ്. വെയില്‍സിലെ ആലിന്‍ & ഡീസൈഡില്‍ ലേബറിന് എതിരാളിയായി സഞ്‌ജൊയ് സെന്‍ നില്‍ക്കുന്നുണ്ട്. മോണ്ട്‌ഗോമെറിഷയറില്‍ കണ്‍സര്‍വേറ്റീവുകളെ തളയ്ക്കാനുള്ള ഹിമാലയന്‍ യത്‌നമാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കായി കിഷന്‍ ദെവാനി ഏറ്റെടുത്തിരിക്കുന്നത്. 

ലേബറിന്റെ വീരേന്ദ്ര ശര്‍മ്മ- ഈലിംഗ് സൗത്താള്‍, ലിസ നന്ദി-വിഗാന്‍, വലേറി വാസ്- വാല്‍സാള്‍ സൗത്ത്, സീമ മല്‍ഹോത്ര- ഫെല്‍താം & ഹെസ്റ്റണ്‍, തന്‍മന്‍ജീത് സിംഗ് ദേശി- സ്ലോ, പീറ്റര്‍ കൗര്‍ ഗില്‍- ബര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണ്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്കായി വീണ്ടും തെരഞ്ഞെടുക്കപ്പെടാനായി ശൈലേഷ് വര- നോര്‍ത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷയര്‍, അലോക് ശര്‍മ്മ- റീഡിംഗ് വെസ്റ്റ്, പ്രീത് പട്ടേല്‍- വിതാം, ഋഷി സുനാക്- റിച്ച്മണ്ട്, സുവെല്ല ബ്രേവര്‍മാന്‍- ഫാരെഹാം എന്നിവരും മത്സരരംഗത്തുണ്ട്. അതേസമയം ഇന്ത്യന്‍ വംശജരുടെ വോട്ട് ലേബറിന് എതിരാകുമെന്ന പ്രതീക്ഷയിലാണ് കണ്‍സര്‍വേറ്റീവുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.