CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 8 Seconds Ago
Breaking Now

ഗാന്ധിയുടെ മരണം യാദൃശ്ചികം ; കുട്ടികള്‍ക്കുള്ള ബുക്ക്‌ലെറ്റില്‍ ഒഡിഷ സര്‍ക്കാര്‍ ; വിവാദം

1948 ജനുവരി 30 ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വച്ചുള്ള ഗാന്ധിയുടെ മരണം യാദൃശ്ചികമായിരുന്നുവെന്നാണ് ബുക്ക് ലെറ്റില്‍ വ്യക്തമാക്കുന്നത്.

മഹാത്മാഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി അച്ചടിച്ച ബുക്ക്‌ലെറ്റാണ് വിവാദമായിരിക്കുന്നത്. മഹാത്മാഗാന്ധി മരിച്ചത് യാദൃശ്ചികമായെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഔവര്‍ ബാപ്പുജി; എഗ്ലിംപ്‌സ് എന്ന തലക്കെട്ടിലാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്.

1948 ജനുവരി 30 ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വച്ചുള്ള ഗാന്ധിയുടെ മരണം യാദൃശ്ചികമായിരുന്നുവെന്നാണ് ബുക്ക് ലെറ്റില്‍ വ്യക്തമാക്കുന്നത്. 1948 ജനുവരി 30ന് ദി്‌ലിയിലെ ബിര്‍ളാ ഹൗസില്‍ നാഥുറാം വിനായക് ഗോഡ്‌സേയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്‌സേ , നാരായണന്‍ ആപ്‌തെ എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കി. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ബുക്ക്‌ലെറ്റ് വിവാദമായിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.