CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 30 Minutes 12 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ദേശീയ ബൈബിള്‍ കലോത്സവം നാളെ, 11 വേദികളിലായി 1300 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന കലോത്സവത്തിന് ഒരുങ്ങി ലിവര്‍പൂള്‍

രാവിലെ ഒന്‍പതു മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയ്ക്കുന്നതോടെ ആണ് കലോത്സവത്തിന് തുടക്കമാകുന്നത്

ലിവര്‍പൂള്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ  മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആതിഥേയത്വം വഹിക്കുന്ന  ലിവര്‍പൂളിലെ സീറോ മലാബാര്‍ സമൂഹത്തിനു വേണ്ടി വികാരി ജനറല്‍ കൂടിയായ  റെവ. ഫാ. ജിനോ അരീക്കാട്ട് , ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് ,  റോമില്‍സ് മാത്യു എന്നിവര്‍ അറിയിച്ചു , 

രാവിലെ ഒന്‍പതു മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയ്ക്കുന്നതോടെ ആണ് കലോത്സവത്തിന് തുടക്കമാകുന്നത് , വികാരി ജനറല്‍മാരായ റെവ . ഡോ . ആന്റണി . ചുണ്ടെലിക്കാട്ട് , റെവ . ഫാ. ജിനോ ,അരീക്കാട്ട് , റെവ .ഫാ. സജി മലയില്‍ പുത്തന്‍പുര , റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ . , രൂപതയിലെ മറ്റു വൈദികര്‍ എന്നിവരും ഉത്ഘാടന ചടങ്ങില്‍ സംബന്ധിക്കും , 

ഒന്‍പതു മുപ്പതുമുതല്‍ ആണ് മത്സരങ്ങള്‍  ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളില്‍ ആയിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .  അഞ്ചു വിഭാഗങ്ങളിലായി പതിനാറു  വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി   ആയിരത്തി മുന്നൂറോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത് .കലോത്സവ നഗറില്‍ പത്തര  മുതല്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്  വിശുദ്ധ കുര്‍ബാനയും ,  ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള  നിര്‍ദേശങ്ങള്‍ വിവിധ റീജിയണല്‍ കോഡിനേറ്റര്‍ മാര്‍ക്ക്  നല്‍കിയിട്ടുണ്ട് .മത്സരങ്ങളുടെ കുറ്റമറ്റ നടത്തിപ്പിനായി വിപുലമായ വോളന്റീയര്‍ കമ്മറ്റി യാണ്  രൂപീകരിച്ചിട്ടുള്ളത് .

രാവിലെ എട്ടു പതിനഞ്ചു  മുതല്‍ കലോത്സവ നഗറിലെ പ്രത്യേകം  തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും  ബ്രേക്ക്  ഫാസ്റ്റ് ലഭ്യമായി തുടങ്ങും , ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവര്‍ സംഘാടക സമിതിയുമായി   ബന്ധപ്പെട്ടാല്‍ ബ്രേക്ഫാസ്റ്റ് മുന്‍കൂട്ടി ബുക് ചെയ്യാവുന്നതാണ് . എട്ടര മണിയോടെ  ചെസ്റ്റ് നമ്പറുകള്‍ രെജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ നിന്നും  ലഭ്യമായി തുടങ്ങും.  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .കോച്ചുകള്‍ പാര്‍ക്ക് ചെയ്യുവാനായി പ്രത്യേകം സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . കോച്ചുകളില്‍ എത്തുന്നവര്‍ കലോത്സവ നഗറില്‍ ആളുകളെ ഇറക്കിയ ശേഷം കോച്ചുകള്‍ പാര്‍ക്ക് ചെയ്യുവാനായി ലഭിച്ചിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങളിലേക്കു  പോയി  പാര്‍ക്ക് ചെയ്യേണ്ടതാണ് എന്ന് സംഘാടകര്‍  അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്കായി കലോത്സവം  ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമില്‍സ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അനില്‍ ജോസഫ് 07848874489 ,  വര്‍ഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക .

 

 കലോത്സവ നഗറിന്റെ അഡ്രെസ്സ്   

De La Salle Academy,  Carr Ln E,  L11 4SGLiverpool

 

കോച്ചുകള്‍ പാര്‍ക്ക് ചെയ്യാനുള്ള അഡ്രെസ്സ് .ELECTRIC AVENUE , L110EL

 

 




കൂടുതല്‍വാര്‍ത്തകള്‍.