CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 9 Seconds Ago
Breaking Now

ബിടി ദേശീയവത്കരിച്ച് ബ്രിട്ടനിലെ ഓരോ വീട്ടിവും സൗജന്യ ബ്രോഡ്ബാന്‍ഡ്; 20 ബില്ല്യണ്‍ പദ്ധതി പ്രഖ്യാപിച്ച് നാണംകെട്ട് ലേബര്‍ പാര്‍ട്ടി; വെള്ളം, റെയില്‍ എന്നിവയ്ക്ക് പുറമെ ഇന്റര്‍നെറ്റും ദേശസാത്കരിക്കാമെന്ന് ലേബര്‍

ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ച 5 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയെ തോല്‍പ്പിക്കാനാണ് ഈ സൗജന്യ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം

ഗൂഗിളിനും, ആപ്പിളിനും പുതിയ ടാക്‌സുകള്‍ ഏര്‍പ്പെടുത്തി ബിടിയെ ദേശസാത്കരിച്ച് ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും സൗജന്യ ബ്രോഡ്ബാന്‍ഡ് സൗകര്യം എത്തിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. 20 ബില്ല്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിച്ച പാര്‍ട്ടിക്ക് പക്ഷെ നേരിടേണ്ടി വരുന്നത് പരിഹാസമാണ്. 'പദ്ധതി സങ്കല്‍പ്പമാണെന്ന് സമ്മതിക്കുന്നു, പക്ഷെ മറ്റ് രാജ്യങ്ങള്‍ക്ക് ഈ ലക്ഷ്യങ്ങളുണ്ട്, നമുക്ക് അതില്ല', ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡൊണെല്‍ പറഞ്ഞു. 

എന്നാല്‍ ജോണ്‍ മക്‌ഡൊണെലിന്റെ പദ്ധതിയെ സര്‍ക്കാര്‍ തള്ളി. 2030-ഓടെ എല്ലായിടത്തും ഫൈബര്‍ എത്തിക്കാമെന്നത് സാങ്കല്‍പ്പികം മാത്രമാണെന്ന് കള്‍ച്ചര്‍ സെക്രട്ടറി നിക്കി മോര്‍ഗന്‍ പ്രതികരിച്ചു. 'ബ്രക്‌സിറ്റിലും, ഇമിഗ്രേഷന്റെയും പേരില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നതകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കോര്‍ബിന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്ത് വാഗ്ദാനവും അദ്ദേഹം നല്‍കും. നികുതിദായകര്‍ക്ക് എന്ത് ചെലവ് വരുമെന്നോ, നടപ്പാക്കാന്‍ കഴിയുമോ എന്ന് പോലും ചിന്തിക്കില്ല. അടുത്ത ദുരന്തന്‍ ഐഡിയ എന്താണാവോ?', മോര്‍ഗന്‍ പരിഹസിച്ചു. 

ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് എന്നാണ് മക്‌ഡൊണെല്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. ബിടിയുടെ ചില ഭാഗങ്ങള്‍ ദേശസാത്കരണത്തിന് വിധേയമാക്കിയും, വമ്പന്‍ മള്‍ട്ടി നാഷണല്‍ ടെക് കമ്പനികള്‍ക്ക് മേല്‍ പുതിയ ടാക്‌സ് ഏര്‍പ്പെടുത്തിയും പദ്ധതി സഫലമാക്കാമെന്നാണ് മക്‌ഡൊണെല്‍ വാദിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നും വരുമാനം നേടുന്ന ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവരുടെ പക്കല്‍ നിന്ന് ഇത് നടപ്പാക്കാനുള്ള പണം കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ച 5 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയെ തോല്‍പ്പിക്കാനാണ് ഈ സൗജന്യ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം. എല്ലാ ഭവനങ്ങള്‍ക്കും ഫൈബര്‍ ഒപ്ടിക് ബ്രോഡ്ബാന്‍ഡ് എത്തിക്കാമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഓഫ്‌കോം റിപ്പോര്‍ട്ട് പ്രകാരം ഏഴ് ശതമാനം ഭവനങ്ങളില്‍ മാത്രമാണ് ഫൈബര്‍ എത്തിയിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.