CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 57 Seconds Ago
Breaking Now

മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍ ; ടിക് ടോക് മത്സരവും !!

മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ഡിജിറ്റല്‍ പ്രൊമോഷന്‍ ഗ്രൂപ്പായ 369 മീഡിയയും ആലപ്പുഴയിലെ ഹിബാസ് വെഡ്ഡിങ് കളക്ഷന്‍സ് സെന്ററുമായി ചേര്‍ന്ന് 'മാമാങ്ക രാവ് :ആഘോഷ രാവ്' എന്നൊരു ടിക് ടോക് മത്സരം സംഘടിപ്പിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമില്‍ തന്നെ ടിക് ടോക് വീഡിയോ എടുത്തുള്ള മത്സരമാണ് അത്.

എടുത്ത വീഡിയോ +919946300800 എന്ന നമ്പറില്‍ വാട്‌സ്ആപ് ആയി അയക്കുകയോ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബെര്‍ട്ട് കുര്യാക്കോസിന്റെ ഫേസ് ബുക്ക് പേജില്‍ മെസ്സേജ് ആയി അയച്ചു കൊടുക്കയോ ചെയ്യണം.

തിരഞ്ഞെടുക്കുന്ന വീഡിയോകള്‍ അതേ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. അവയില്‍ ഏറ്റവും റീച്ച് കിട്ടുന്ന വീഡിയോക്ക് ആണ് സമ്മാനം. ഗോള്‍ഡ്, സില്‍വര്‍, ബ്രൗണ്‍സ് വൗച്ചറുകളാണ് ഹിബാസ് വെഡ്ഡിങ് കളക്ഷന്‍സ് സമ്മാനമായി നല്‍കുന്നത്. ഈ മാസം 30 വരെയാണ് എന്‍ട്രികള്‍ അയക്കാവുന്നത്. മാമാങ്കം റിലീസ് ദിവസത്തിന് തലേ ദിവസം വൈകുന്നേരമായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.