തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് ഫിലിം ഫെയര്‍ പുരസ്‌ക്കാരം. 66 വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌ക്കാര ചടങ്ങില്‍ അപൂര്‍വ്വമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.
മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് ഫിലിം ഫെയര്‍ പുരസ്‌ക്കാരത്തിനായി നോമിനേഷന്‍ നേടിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഉണ്ട, തമിഴില്‍ നിന്ന് പേരന്‍പ്, തെലുങ്കില്‍ നിന്ന് യാത്ര എന്നിവയാണവ.
ഫിലിം ഫെയറിന്റെ ചരിത്രത്തിലാദ്യമായാണ് മൂന്ന് ഭാഷകളില്‍ നിന്ന് ഒരു നടന്റെ ചിത്രങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.