CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 39 Seconds Ago
Breaking Now

ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തെരഞ്ഞെടുപ്പ് വിഷയമാക്കി ബോറിസ് ജോണ്‍സണ്‍; 2020 ജനുവരിയില്‍ ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കിയാലും ബുദ്ധിരാക്ഷസന്‍മാരെ ബ്രിട്ടനില്‍ എത്തിക്കും; ഇമിഗ്രേഷന്‍ നിയന്ത്രണത്തിലും ഇതിനൊരു കുറവ് സംഭവിക്കില്ലെന്ന് ഉറപ്പ്

നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യുകെ കസ്റ്റംസ് യൂണിയന്റെ ഭാഗമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി പ്രതിരോധിച്ചു

പല ലോകരാജ്യങ്ങളുടെയും സുപ്രധാന പദ്ധതികള്‍ക്ക് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ഒരു ഇന്ത്യക്കാരന്റെയെങ്കിലും പേര് കാണാതിരിക്കില്ല. ഇന്ത്യയുടെ തലച്ചോറുകളെ അമേരിക്കയും, ബ്രിട്ടനും ഉള്‍പ്പെടെയുള്ളവര്‍ മികച്ച അവസരങ്ങള്‍ നല്‍കി സ്വന്തം നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുന്നത് തന്നെയാണ് ഇതിന് കാരണം. ബ്രക്‌സിറ്റ് സംഭവിച്ചാലും ഇക്കാര്യത്തില്‍ കുറവൊന്നും സംഭവിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുമ്പോള്‍ മനസ്സിലാക്കാം ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങള്‍ ഈ പുരോഗമനം അവകാശപ്പെടുന്ന രാജ്യങ്ങള്‍ക്ക് എത്രത്തോളം ആവശ്യമാണെന്ന്!

ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയന്ത്രിത ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ ബോറിസ് ഇതിന് പുറമെയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. ബിബിസിയില്‍ നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ ചോദ്യോത്തരവേളയിലാണ് 2020 ജനുവരി 31ന് ബ്രക്‌സിറ്റ് സമയപരിധി പൂര്‍ത്തിയാക്കിയ ശേഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഴിവുറ്റവരെ ബ്രിട്ടന് ലഭിക്കുമെന്ന് പ്രധാനമന്ത്രി വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയത്. 

'നമുക്കായി നിയന്ത്രിതമായ സിസ്റ്റമാകും പ്രവര്‍ത്തിക്കുക. ഫ്രാന്‍സില്‍ നിന്നുള്ള ബ്യൂട്ടീഷ്യന്‍മാരെ മാത്രമല്ല ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരെ നമുക്ക് ലഭിക്കും. ലോകത്തിന് മുന്നില്‍ നമ്മള്‍ വാതിലുകള്‍ തുറന്നിടും ജനാധിപത്യപരമായ നിയന്ത്രണത്തോടെ', ബ്രക്‌സിറ്റിന് ശേഷമുള്ള മൈഗ്രേഷന്‍ നയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അദ്ദേഹം മറുപടി നല്‍കി. യുകെ സമ്പദ് വ്യവസ്ഥയിലേക്ക് ജോലിക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കും. ഇമിഗ്രേഷന് അനുകൂലമാണെങ്കിലും ഇത് പൊതുസേവനങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്, ബോറിസ് കൂട്ടിച്ചേര്‍ത്തു. 

നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യുകെ കസ്റ്റംസ് യൂണിയന്റെ ഭാഗമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി പ്രതിരോധിച്ചു. യുകെ നിശ്ചയിക്കുന്ന നിരക്കിലാണ് കാര്യങ്ങള്‍ നീങ്ങേണ്ടത് അല്ലാതെ ഇയു നിരക്കുകളിലല്ല, ഭൂരിപക്ഷം ലഭിച്ചാല്‍ കരാര്‍ പാസാക്കി ബ്രക്‌സിറ്റ് നടപ്പാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.