CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 26 Seconds Ago
Breaking Now

മൈനസ് 4-ല്‍ ചിത്രീകരണം; ഹെലന്‍ സിനിമയിലെ ആ വെല്ലുവിളിയെക്കുറിച്ച് മാത്തുക്കുട്ടി സേവ്യര്‍

കാനഡയില്‍ പോകാന്‍ കൊതിക്കുന്ന ഒരു ബിഎസ്‌സി നഴ്‌സ്. ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് ഒരുങ്ങവെ ഒരു ഫാസ്റ്റ് ഫുഡ് കോര്‍ണറില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ അസര്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന ഹെലനെ ഒരു ദിവസം കാണാതാകുന്നു. ഇതാണ് മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഹെലന്റെ പ്രമേയം. 

വിനീത് ശ്രീനിവാസനോട് കഥ പറഞ്ഞ് അഭിപ്രായം തേടാന്‍ പോയതാണ് താനെന്ന് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ പറയുന്നു. 'കഥ പറഞ്ഞുകേട്ട വിനീത് ശ്രീനിവാസന്‍ ചിത്രം നിര്‍മ്മിക്കാമെന്ന് പറയുകയായിരുന്നു. ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ മൈനസ് 4 സെല്‍ഷ്യസിലാണ് ചിത്രീകരിച്ചത്. ഇതൊരു വെല്ലുവിളി ആയിരുന്നു. ഹെലനായി അന്നാ ബെന്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു', മാത്തുക്കുട്ടി സേവ്യര്‍ വ്യക്തമാക്കി. 

നോബിള്‍ ബാബു തോമസും, ആല്‍ഫ്രഡ് കുര്യന്‍ ജോസഫും തിരക്കഥ എഴുതിയ ഹെലന്റെ ഛായാഗ്രാഹണം ആനന്ദ് ചന്ദ്രനാണ് നിര്‍വ്വഹിച്ചത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, ഷാന്‍ റഹ്മാന്‍ സംഗീതവും നല്‍കിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.