CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 59 Seconds Ago
Breaking Now

യുകെയിലെ മികച്ച ബസ് ഡ്രൈവര്‍ ആര്? അവാര്‍ഡിനുള്ള നിരയില്‍ രണ്ട് ഇന്ത്യന്‍ വംശജരായ ഡ്രൈവര്‍മാരും; യുകെ ബസ് അവാര്‍ഡ്‌സ് അടുത്ത ആഴ്ച പ്രഖ്യാപിക്കും

ലണ്ടനില്‍ നടക്കുന്ന അന്തിമ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

അടുത്ത ആഴ്ച യുകെ ബസ് അവാര്‍ഡ്‌സ് പ്രഖ്യാപനം എത്തും. രാജ്യത്തെ മികച്ച നാഷണല്‍ ബസ് ഡ്രൈവര്‍ ആരെന്ന് ഉറ്റുനോക്കുമ്പോള്‍ ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കും ഇക്കുറി സന്തോഷിക്കാന്‍ വകയുണ്ട്. രണ്ട് ഇന്ത്യന്‍ വംശജരായ ഡ്രൈവര്‍മാരാണ് അവസാന ഘട്ട പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ആറ് പേരുടെ ഈ പട്ടികയില്‍ നിന്നാണ് അന്തിമ വിജയിയെ തെരഞ്ഞെടുക്കുക. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സ്വിന്‍ഡണ്‍ പട്ടണത്തിലെ ബസ് റൂട്ടുകളില്‍ സഞ്ചരിക്കുന്ന ബസിലെ ഡ്രൈവര്‍ ഗുര്‍ണാം സിംഗും, മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ നോട്ടിംഗ്ഹാമില്‍ ഡ്രൈവറായി സേവനം അനുഷ്ഠിക്കുന്ന ജതീന്ദര്‍ കുമാറുമാണ് മത്സരത്തിലുള്ളത്. ലണ്ടനില്‍ നടക്കുന്ന അന്തിമ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ഈ രണ്ട് ഇന്ത്യന്‍ ഡ്രൈവര്‍മാരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. 

അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടത് മുതല്‍ സ്വപ്നം ആരംഭിച്ചെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ കുമാര്‍ വ്യക്തമാക്കി. ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടില്ല. ഞാനൊരു സാധാരണക്കാരനാണ്, ജോലിക്കായി പൊരുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇപ്പോള്‍ അതൊരു സ്വപ്നമായി മാറി, കുമാര്‍ വ്യക്തമാക്കി. 

 

2008 മുതല്‍ നോട്ടിംഗ്ഹാം സിറ്റി ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഈ 37കാരന്‍ പഞ്ചാബില്‍ നിന്നുള്ള വ്യക്തിയാണ്. ഇന്ത്യയിലുള്ള സഹോദരിമാരുടെ പഠനം കുമാറിന്റെ ശമ്പളത്തിന്റെ ബലത്തിലാണ്. സ്വിന്‍ഡണില്‍ സ്റ്റേജ്‌കോച്ച് ബസ് കമ്പനി ജീവനക്കാരനാണ് ഗുര്‍ണാം സിംഗ്. കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് ഡ്രൈവര്‍ അവാര്‍ഡ് ഇദ്ദേഹം നേടിയിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.