CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 33 Seconds Ago
Breaking Now

കുഞ്ഞുമായി താമസിക്കാന്‍ പറ്റില്ല, വാടകവീട്ടില്‍ നിന്നും ഗര്‍ഭിണിയെയും ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനെയും ഇറക്കിവിട്ടു; പ്രസവിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തെരുവില്‍ നിന്ന കഥ പറഞ്ഞ് ബിരുദാനന്തര ബിരുദമുള്ള അമ്മ

ഇത്രയും ബുദ്ധിമുട്ടിയെങ്കിലും കുഞ്ഞ് ആരോഗ്യവാനായി എത്തിയതാണ് കുടുംബത്തിന് ആശ്വാസമായത്

ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. അതിനുള്ള ഒരുക്കങ്ങള്‍ നടത്തി മാതാപിതാക്കള്‍ കാത്തിരിക്കും. എന്നാല്‍ സാമിന് അതിനുള്ള സാവകാശം ലഭിച്ചില്ല. പ്രസവിച്ച ശേഷം താമസിക്കാന്‍ ഒരു വീട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആ 31-കാരിയും ഭര്‍ത്താവ് രാഹുലും. ഗര്‍ഭം ധരിച്ചതോടെ താമസിച്ച വാടകവീട്ടില്‍ നിന്നും ഉടമ ഇവരെ ഇറക്കിവിടുകയായിരുന്നു. കുഞ്ഞുമായി തന്റെ വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്നാണ് ഉടമ വ്യക്തമാക്കിയത്. 

ഗര്‍ഭം ധരിച്ച് ഇരിക്കവെ പൊടുന്നനെ ഒരു ദിവസം താമസിക്കാന്‍ വീടില്ലാതായ സാമും, രാഹുലും അങ്കലാപ്പിലായി. കൗണ്‍സില്‍ ഇവര്‍ക്കായി ആദ്യം ഒരു ഹോസ്റ്റല്‍ മുറിയാണ് തരപ്പെടുത്തി നല്‍കിയത്. പിന്നീട് മകന്‍ എലിജ പിറക്കുന്നതിന് മുന്‍പായി ഒരു അടിസ്ഥാന സ്റ്റുഡിയോ യൂണിറ്റിലേക്ക് താമസം മാറ്റിനല്‍കി. തന്നെ പോലെ ഒരു സാധാരണ സ്ത്രീ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തെരുവില്‍ നില്‍ക്കേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ഈ അമ്മ വെളിപ്പെടുത്തി. 

ന്യൂകാസിലില്‍ സോഷ്യല്‍ വര്‍ക്കിലും, മൈക്രോഇക്കണോമിക്‌സിലും മാസ്‌റ്റേഴ്‌സ് പഠിക്കവെയാണ് സാമും, രാഹുലും കണ്ടുമുട്ടിയത്. ജോലിക്കായി ഇവര്‍ ലണ്ടനിലെത്തി, താമസിക്കാന്‍ ഒരു ഷെയേര്‍ഡ് അക്കൊമഡേഷനില്‍ മുറിയും എടുത്തു. എന്നാല്‍ സാം ഗര്‍ഭിണിയാണെന്ന് കണ്ടതോടെ ലാന്‍ഡ്‌ലോര്‍ഡ് ഇവരെ ഇറക്കിവിട്ടു. പിന്തുണയ്ക്കുന്ന ഒരു കുടുംബം ഉണ്ടെങ്കിലും സാമിന്റെ വൈകല്യമുള്ള സഹോദരിയെ പരിപാലിക്കുന്നത് അമ്മയായതിനാല്‍ ആ വഴിക്ക് സഹായം തേടാതെ ലാംബെത്ത് കൗണ്‍സിലിനെ സമീപിച്ചു. പക്ഷെ സഹായങ്ങള്‍ക്ക് വേഗത തീരെ കുറവായിരുന്നു. 

ഒടുവില്‍ വൃത്തികേട് നിറഞ്ഞ ഒരു ഷെയേര്‍ഡ് ഹോസ്റ്റലിലാണ് ആദ്യം ഇവര്‍ക്ക് താമസം അനുവദിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയപ്പോഴാണ് ലാംബെത്ത് കൗണ്‍സില്‍ ഇവര്‍ക്ക് ചെറിയൊരു യൂണിറ്റില്‍ താമസം നല്‍കിയത്. ഇവിടെ വെച്ച് പ്രസവവും നടന്നു. ഇത്രയും ബുദ്ധിമുട്ടിയെങ്കിലും കുഞ്ഞ് ആരോഗ്യവാനായി എത്തിയതാണ് കുടുംബത്തിന് ആശ്വാസമായത്. രാജ്യത്ത് നിരവധി അമ്മമാര്‍ വീടില്ലാത്ത അവസ്ഥയില്‍ കുടുങ്ങുന്നതായാണ് പഠനം പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.