CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 35 Seconds Ago
Breaking Now

ഹരിയാനയില്‍ മന്ത്രിമാരുടെ വീട്ടുവാടക ബത്ത ഇരട്ടിയാക്കി ; മാസം ഒരു ലക്ഷം രൂപ

നിലവിലുണ്ടായിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബത്ത വര്‍ദ്ധിപ്പിച്ചത്.

സംസ്ഥാന മന്ത്രിമാര്‍ക്ക് വീട്ടുവാടകയ്ക്കായി നല്‍കുന്ന ബത്ത ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ഹരിയാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അമ്പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് തുക വര്‍ദ്ധിപ്പിച്ചത്.

ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബിജെപി ജെജെപി സഖ്യമന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബത്ത വര്‍ദ്ധിപ്പിച്ചത്.

ഒപ്പം പ്രവാസികളുടേയും യുവാക്കളുടേയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപി ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. നിലവില്‍ ഖട്ടാര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് ദുഷ്യന്ത് ചൗട്ടാല.

 




കൂടുതല്‍വാര്‍ത്തകള്‍.