CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 59 Seconds Ago
Breaking Now

നാണം മാറ്റാന്‍ ജിമ്മില്‍ പോയി തുടങ്ങിയ മുത്തശ്ശി ആളാകെ മാറി !

48 വയസ്സുള്ള ഇവര്‍ മൂന്നു കുട്ടികളുടെ മുത്തശ്ശിയാണ്.

നാണം മാറ്റാനായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ പോയ റോബിന്‍ ഹില്‍സ് പ്രചോദനമാകുന്നു. 48 വയസ്സുള്ള ഇവര്‍ മൂന്നു കുട്ടികളുടെ മുത്തശ്ശിയാണ്. കാനഡയിലെ ക്രേംബ്രിഡ്ജ് സ്വദേശിനിയാണ്. ബോഡി ബില്‍ഡിംഗില്‍ അസാധ്യമായ നേട്ടമാണ് ഇവര്‍ സ്വന്തമാക്കിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്തര്‍മുഖയായിരുന്നു. അത് മാറാനാണ് ജിമ്മില്‍ പോയത്. ശേഷം ബോഡി ബില്‍ഡിങിലേക്ക് തിരിഞ്ഞു. പിന്നീട് രണ്ടു കുട്ടികളെ പ്രസവിച്ചു. ഇക്കാലത്തും വര്‍ക്ക്ഔട്ട് നിര്‍ത്തിയില്ല. നിരവധി മത്സരങ്ങളില്‍ വിജയിച്ചു. ഇപ്പോള്‍ മൂന്നു ചെറുമക്കള്‍ കൂടിയായി.അവരാണ് തന്റെ ആരാധകരെന്ന് റോബിന്‍ പറയുന്നു.

തന്റെ കഠിനമായ അദ്ധ്വാനത്തിന്റെ ഫലമായി 2014ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിങ് പ്രോ കാര്‍ഡ് സ്വന്തമാക്കി. 17 ഇഞ്ച് ബൈസെപ്‌സുകളുമായി ലോകോത്തര പ്രൊഫഷണല്‍ ലീഗ് മത്സരങങളിലും പങ്കെടുക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.