CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 17 Seconds Ago
Breaking Now

ബിജെപിയുമായി വീണ്ടും സഖ്യം സ്ഥാപിക്കാന്‍ സന്തോഷം മാത്രമെന്ന് ശിവസേന ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കളികള്‍ തുടരുന്നു

തങ്ങളെ തഴഞ്ഞ് എന്‍സിപിയുമായി ബി.ജെ.പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ശിവസേന ചുവടുമാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബിജെപിയുമായാണ് ശിവസേന ബന്ധം പുലര്‍ത്തുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 50: 50 ശതമാനം ഫോര്‍മുലയില്‍ പദവികള്‍ നല്‍കാന്‍ തയാറായിക്കൊണ്ട് തങ്ങളെ ക്ഷണിക്കുകയാണെങ്കില്‍ ബി.ജെ.പിയുമായി വീണ്ടും സഖ്യം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്നാണ് ശിവസേനാ വൃത്തങ്ങള്‍ രഹസ്യമായി പറയുന്നത്.

തങ്ങളെ തഴഞ്ഞ് എന്‍സിപിയുമായി ബി.ജെ.പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ശിവസേന ചുവടുമാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ശിവസേനഎന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ശിവസേനയ്ക്ക് ഉണ്ടായിന്ന ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചതും ബിജെപിയുമായി വീണ്ടും ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണമായി. അധികാരത്തിനായി എന്‍.സി.പിയോടൊപ്പം ചേര്‍ന്നുകൊണ്ട് തങ്ങളെ ബി.ജെ.പി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയവും ബി.ജെ.പിയുമായി സഖ്യം ചേരാന്‍ ശിവസേനയെ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. ശിവസേന മുന്നേറുന്നത് തടയാനായാണ് ബി.ജെ.പി എന്‍.സി.പിയുമായി സഖ്യം ചേരാന്‍ ശ്രമിക്കുന്നതെന്നാണ് ശിവസേനാ നേതാക്കള്‍ ആശങ്കപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.