CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 42 Seconds Ago
Breaking Now

രാജ്യം പട്ടിണിയിലായിരിക്കേ 15 ഭാര്യമാര്‍ക്കായി 175 കോടി മുടക്കി കാറുകള്‍ വാങ്ങി രാജാവ് ; രോഷം ശക്തമാകുന്നു

അറുപത്തിമൂന്ന് ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന രാജ്യമാണ് എസ്വാറ്റിനി

ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയാണ് സ്വാറ്റി മൂന്നാമന്‍. അദ്ദേഹത്തിന് 15 ഭാര്യമാരാണ് ഉള്ളത്. തന്റെ 15 ഭാര്യമാര്‍ക്ക് ആഡംബര യാത്രയൊരുക്കാന്‍ 19 റോള്‍സ് റോയിസ് കള്ളിനന്‍ വാങ്ങി കൊടുത്തു അദ്ദേഹം. വില കേട്ടാല്‍ ഞെട്ടും 175 കോടി രൂപ (24.4 മില്ല്യണ്‍ യുഎസ് ഡോളര്‍). നിലവില്‍ അറുപത്തിമൂന്ന് ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന രാജ്യമാണ് എസ്വാറ്റിനി .അതിനിടയിലാണ് ധൂര്‍ത്ത്.

ഇതിനുപുറമെ, സ്വാസി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ 120 ബി.എം.ഡബ്ല്യു കാറുകളും അദ്ദേഹം ബുക്കുചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ 23 എണ്ണം അദ്ദേഹത്തിന്റെ മക്കള്‍ക്കുവേണ്ടിയാണ് വാങ്ങുന്നത്. ദാരിദ്ര്യം രൂക്ഷമായ രാജ്യത്ത് രാജാവിന്റെ ധൂര്‍ത്ത് കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്‌സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്‌സ്6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.

എന്നാല്‍, രാജ്യം കൊടിയ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരിയുടെ ധൂര്‍ത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് എസ്വാറ്റിനിയില്‍ (സ്വാസിലാന്‍ഡ്) പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. വാഹനം വാങ്ങുമ്പോള്‍ വലിയ ചിലവില്ലെങ്കിലും ഇതിന്റെ പരിപാലനം ചെലവേറിയതാണെന്നാണ് കുറ്റപ്പെടുത്തലുകള്‍. എന്നാല്‍, അദ്ദേഹം വാഹനം വാങ്ങിയതിനെ അനുകൂലിച്ചാണ് എസ്വാറ്റിനി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.