CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 8 Seconds Ago
Breaking Now

കയ്യില്‍ മദ്യക്കുപ്പിയും സിഗരറ്റും ; തലയില്‍ റിബ്ബണ്‍ ആയി ഗര്‍ഭനിരോധന ഉറ ; ജെഎന്‍യു വിദ്യാര്‍ത്ഥികളെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രം

ചിത്രത്തിലുള്ളത് ജെഎന്‍യു വിദ്യാര്‍ത്ഥികളല്ല.

ജെന്‍യുവിലെ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. കയ്യില്‍ മദ്യക്കുപ്പിയും സിഗററ്റും പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയെ ജൈഎന്‍യുവിലെ വിദ്യാര്‍ത്ഥിയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുകയാണ്. ഒപ്പം ഗര്‍ഭനിരോധന ഉറ തലയില്‍ റിബ്ബണ്‍ ആയി കെട്ടിവച്ച പെണ്‍കുട്ടിയുടെ ചിത്രവും ചിലര്‍ പ്രചരിപ്പിച്ചു.

ചിത്രത്തിലുള്ളത് ജെഎന്‍യു വിദ്യാര്‍ത്ഥികളല്ല. പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ചില ഉദ്ദേശ്യങ്ങളുണ്ട്. ആദ്യത്തെ ചിത്രം രണ്ടു വര്‍ഷം മുമ്പ് ഓഗസ്ത് 16ന് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. അതേ ബ്ലോഗില്‍ സ്ത്രീകള്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമാണ് എന്ന് തോന്നിപ്പിക്കുന്ന വേറെ ചിത്രങ്ങളും ഉണ്ട്.

2017ല്‍ ആരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് രണ്ടാമത്തേത്. മുന്‍ വര്‍ഷങ്ങളിലെ ബന്ധമില്ലാത്ത ചിത്രങ്ങളാണ് ജെഎന്‍യു സമരത്തിലെ വിദ്യാര്‍ത്ഥികളെന്ന തരത്തില്‍ പ്രചരിക്കപ്പെടുന്നത് . 




കൂടുതല്‍വാര്‍ത്തകള്‍.