CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 19 Seconds Ago
Breaking Now

ഒരു കോടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പരസ്യത്തില്‍ വേഷമിടാന്‍ തയ്യാറാകാതെ സായ് പല്ലവി

പ്രേമമെന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ താരമാണ് സായ് പല്ലവി. തമിഴ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ഭാഗമായി കഴിഞ്ഞു താരം. പരസ്യങ്ങളിലെ അവസരവും താരത്തിനെ തേടിയെത്തിയിരുന്നു. ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരം സായ് പല്ലവി നിരസിച്ചിരുന്നു. അത്തരത്തിലൊരു കാര്യവുമായി സഹകരിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് താരം.

നേരത്തെ ഫെയര്‍നെസ്സ് ക്രീമായിരുന്നുവെങ്കില്‍ ഇത്തവണ ക്ലോത്തിങ് ബ്രാന്‍ഡാണ് താരത്തെ സമീപിച്ചിട്ടുള്ളത്.1 കോടി രൂപയായിരുന്നു പ്രതിഫലമായി ഓഫര്‍ ചെയ്തിരുന്നത്. പരസ്യത്തിന്റെ മോഡലാവാനുള്ള ക്ഷണം താരം നിരിക്കുകയായിരുന്നു. താന്‍ ആ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അത്തരത്തിലൊരു ബ്രാന്‍ഡുമായും സഹകരിക്കേണ്ടെന്ന നിലപാടിലാണ് താനെന്ന് താരം പറയുന്നു.

പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പൈസ കിട്ടും. എന്നാല്‍ അതാത് സാധനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവസ്ഥയോ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനോടോ നെഗറ്റീവ് ഇംപ്രഷനുണ്ടാക്കുന്നതിനോടോ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയല്ല താന്‍ അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും സായ് പല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.