CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 31 Seconds Ago
Breaking Now

രജനിയും, കമലും ഒരുമിച്ചാല്‍ ആര് തമിഴ്‌നാട് ഭരിക്കും? ജനങ്ങളുടെ മാജിക്കിന് ശേഷം പറയാമെന്ന് തലൈവര്‍

'''തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാഹചര്യം അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.'

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് സൂപ്പര്‍സ്റ്റാറില്‍ നിന്നും രാഷ്ട്രീയക്കാരനായി ചുവടുമാറ്റുന്ന രജനികാന്ത്. തമിഴ്‌നാട്ടില്‍ രജനിയും, മറ്റൊരു സൂപ്പര്‍താരമായ കമല്‍ഹാസനും രാഷ്ട്രീയപരമായി കൈകോര്‍ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 

രജനിയുടെ പാര്‍ട്ടിയും, മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസനും ഒത്തുചേര്‍ന്നാല്‍ തമിഴ്‌നാട്ടില്‍ ആരാകും മുഖ്യമന്ത്രിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. 'തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാഹചര്യം അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ഞാന്‍ പാര്‍ട്ടിയുടെ തുടക്കം കുറിച്ച ശേഷം അണികളുടെ കൂടി നിലപാട് മാനിച്ചാകും തീരുമാനം. അതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ല', രജനികാന്ത് വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ പുരോഗതിക്കായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് രജനിയും, കമലും പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ വാക്കുകള്‍. ആവശ്യം വന്നാല്‍ ഇതിന് തയ്യാറാണെന്ന് കമലും പ്രഖ്യാപിച്ചിട്ടുണ്ട്. നയങ്ങളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകളാണ് രജനിയും പിന്നീട് ആവര്‍ത്തിച്ചത്. 

കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയായ എംഎന്‍എമ്മിന് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല. എന്നിരുന്നാലും 2021 നിയമസഭാ തെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ രാഷ്ട്രീയ കക്ഷികളെ ഈ കൂട്ടുകെട്ട് അലോസരപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.