CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 48 Seconds Ago
Breaking Now

കുഞ്ഞിനെ ആസിഡിലിട്ട് അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ

ബാത്ത് ടബ്ബില്‍ കുളിക്കവേ കുട്ടി മുങ്ങി മരിക്കുകയായിരുന്നുവെന്ന് പിതാവും പറഞ്ഞു.

രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന്‍ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍ഷവും അമ്മ മോനിക്ക ഡൊമിങ്കസിന് 20 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചു. ഇരുവരും കുറ്റസമ്മതം നടത്തിയതിനാലാണ് ശിക്ഷ കുറഞ്ഞത്. ഇവരുടേ പേരില്‍ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. കുട്ടിയുടെ മരണ കാരണം അപകടമാണെന്നായിരുന്നു അമ്മ മോനിക്ക പറഞ്ഞത് മരണ ശേഷം കുട്ടിയുടെ ശരീരം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു.

ബാത്ത് ടബ്ബില്‍ കുളിക്കവേ കുട്ടി മുങ്ങി മരിക്കുകയായിരുന്നുവെന്ന് പിതാവും പറഞ്ഞു. മരണ കാരണം കണ്ടുപിടികകാത്തതിനാലാണ് വധ ശ്രമത്തിന് കേസെടുക്കാന്‍ കഴിയാതിരുന്നതെന്നും പോലീസ് പറഞ്ഞു. വെമ്പു കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ബെഡ്‌റൂം ക്ലോസറ്റില്‍ നിന്നാണ് അഞ്ചു ഗ്യാലന്‍ ആസിഡിന്റെ ബാരലും അതിനകത്ത് അഴുകിയ ശരീരവും കണ്ടെത്തിയത്. ഇവര്‍ക്ക് ഈ കുട്ടിയെ കൂടാതെ നാലു കുട്ടികളുമുണ്ട്. കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് ഏറ്റെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.