CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 57 Seconds Ago
Breaking Now

'ഞാന്‍ പോയിക്കഴിയുമ്പോള്‍ ഈ വാക്കുകളില്‍ നിങ്ങളെന്നെ ഓര്‍ക്കും'; ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിലെ രണ്ടാമത്തെ ഇരയും കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിനി; 23-കാരി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വേദനയാകുന്നു

ലൈസന്‍സിലായിരുന്ന ഉസ്മാന്‍ ഖാന്‍ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് അണിഞ്ഞാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയത്

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയെയും ഔദ്യോഗികമായി തിരിച്ചറിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ കേംബ്രിഡ്ജ് ഗ്രാജുവേറ്റ് കുറിച്ച വാക്കുകളാണ് കുടുംബവും സുഹൃത്തുക്കളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എടുത്ത് ഉപയോഗിക്കുന്നത്. സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവോണ്‍ സ്വദേശിനി 23-കാരി സാസ്‌കിയ ജോണ്‍സാണ് രണ്ടാമത്തെ ഇര. വെള്ളിയാഴ്ച ലണ്ടനില്‍ അപകടകരമായ കത്തി അക്രമണം നടത്തിയ ഭീകരര്‍ ഉസ്മാന്‍ ഖാന്റെ കത്തിക്കുത്തേറ്റാണ് സാസ്‌കിയയുടെ ജീവന്‍ പൊലിഞ്ഞത്. മറ്റൊരു കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി ജാക്ക് മെറിറ്റും കൊല്ലപ്പെട്ടിരുന്നു. 

'ഒരു ദിവസം ഞാന്‍ പോകുമ്പോള്‍, എവിടെയെങ്കിലും ഉള്ള ആരെങ്കിലുമൊക്കെ ഈ പേജില്‍ കുറിച്ച വാക്കുകള്‍ കണ്ട് എന്നെ ഓര്‍ക്കം, അവരെ ഞാന്‍ സ്‌നേഹിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കും', ജോണ്‍ 2017 ജനുവരിയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ജയില്‍പുള്ളികളുടെ പുനരധിവാസത്തിനായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് ജോണ്‍സും, മെറിറ്റും കൊല്ലപ്പെട്ടത്. അവര്‍ നന്നാക്കാന്‍ ശ്രമിച്ച ഭീകരന്‍ തന്നെ ജീവനെടുക്കുകയും ചെയ്തു. ജോണ്‍സ് പരിപാടിയുടെ വോളണ്ടിയറും, മെറിറ്റി കോര്‍ഡിനേറ്ററുമായിരുന്നു. 

ജീവിതം പരിപൂര്‍ണ്ണമായി ജീവിക്കാന്‍ ആഗ്രഹിച്ച രസകരവും, പോസിറ്റീവുമായ വ്യക്തിയെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് 23-കാരിയുടെ കുടുംബം വ്യക്തമാക്കി. ലൈസന്‍സിലായിരുന്ന ഉസ്മാന്‍ ഖാന്‍ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് അണിഞ്ഞാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ലേണിംഗ് ടുഗതര്‍ സ്‌കീമിന്റെ ഭാഗമായുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരായുധനാക്കിയ ഏതാനും പൊതുജനങ്ങളുടെ സഹായത്തിന് പിന്നാലെ ഉസ്മാന്‍ ഖാനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. 

മൂന്ന് പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഒരാള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്റ്റാഫാണെന്ന് വൈസ് ചാന്‍സലര്‍ സ്റ്റീഫന്‍ ടൂപെ പറഞ്ഞു. പരുക്കേറ്റ രണ്ട് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.