ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കോടതിയിലേക്ക് പോകുംവഴി അഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്ററോളം നടന്നാണ് സഹായം തേടിയതെന്നാണ് വ്യക്തമാകുന്നത്. തീകൊളുത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം നടന്ന് വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളോടാണ് സഹായം തേടിയതെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തി.
എന്നാല്‍ ഇര നേരിട്ട് 112ല്‍ വിളിച്ച് പോലീസിനെ വിവരം അറിയിക്കേണ്ടിയും വന്നു. ഇതിന് ശേഷമാണ് ആംബുലന്‍സ് സ്ഥലത്തെത്തിയത്. മജിസ്‌ട്രേറ്റിന് പെണ്‍കുട്ടി മൊഴി നല്‍കി. അഞ്ച് പ്രതികളുടെ പേരും വ്യക്തമാക്കി. അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം കുത്തിപ്പരുക്കേല്‍പ്പിക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇരയെ ലക്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ ഉള്‍പ്പെടെയുള്ളവരാണ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ചിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. റായ്ബറേലിയിലെ കോടതിയില്‍ ഇതുസംബന്ധിച്ച വിചാരണയ്ക്കായി പോകവെയാണ് അക്രമം നടന്നത്. 90% പൊള്ളലേറ്റ ഇരയുടെ സ്ഥിതി ഗുരുതരമാണ്.
ലക്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ നിന്നും പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായതിനാലാണ് ഇതെന്നാണ് കരുതുന്നത്.