CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 41 Seconds Ago
Breaking Now

അയോദ്ധ്യ കേസ് ; അഞ്ച് ഏക്കര്‍ ഭൂമിയെന്നുള്ളത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹര്‍ജി നല്‍കുന്നു

മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.

അയോദ്ധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു മഹാസഭയും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നു. മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. പള്ളിയില്‍ 1949ല്‍ വിഗ്രഹം കൊണ്ടു വെച്ചതും പള്ളി തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന വിധിയിലെ നിരീക്ഷണം എടുത്തു കളയണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെടുന്നു.

അയോദ്ധ്യ കേസില്‍ നവംബര്‍ ഒമ്പതിന് രാവിലെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. തര്‍ക്കപ്രദേശം സമ്പൂര്‍ണ്ണായി ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടു കൊടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ഇതിന് പകരമായി അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി മുസ്ലിംകള്‍ക്ക് നല്‍കണമെന്ന വിധിച്ചു.

വിധി പറയവെ, 1949ല്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതും 1992ല്‍ പള്ളി കര്‍സേവകര്‍ തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് നിയമരാഹിത്യം ചൂണ്ടിക്കാട്ടിയിട്ടും ഭൂമി ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാനുള്ള കോടതി വിധിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പരാമര്‍ശങ്ങള്‍ നീക്കണം എന്നാണ് ഇപ്പോള്‍ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹര്‍ജി അടുത്തയാഴ്ച ഫയല്‍ ചെയ്‌തേക്കും. ഹിന്ദു മഹാസഭയിലെ ശിശിര്‍ ചതുര്‍വേദി പക്ഷമാണ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ സംഘടനയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

 




കൂടുതല്‍വാര്‍ത്തകള്‍.