CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 25 Seconds Ago
Breaking Now

ദയാഹര്‍ജി പിന്‍വലിക്കണം ; നിര്‍ഭയ കേസ് പ്രതി രാഷ്ട്രപതിയ്ക്ക് അപേക്ഷ നല്‍കി

തന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ ഒപ്പുവച്ചതല്ലെന്ന് ആരോപിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.

തന്റെ പേരിലുള്ള ദയാഹര്‍ജി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ. തന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ ഒപ്പുവച്ചതല്ലെന്ന് ആരോപിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.

താന്‍ നല്‍കിയതല്ലാത്തതിനാല്‍ ദയാഹര്‍ജി പിന്‍വലിക്കണമെന്ന് വിനയ് ശര്‍മ്മ അപേക്ഷയില്‍ പറയുന്നു. 2012 ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു. രാഷ്ട്രപതി കൂടി തള്ളിയാല്‍ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയില്‍ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.