CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Minutes 20 Seconds Ago
Breaking Now

ഞങ്ങള്‍ അനുഭവിച്ചു ; ഇങ്ങോട്ട് വരാന്‍ ഒരുങ്ങുമ്പോള്‍ അതോര്‍ക്കണം ; ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ കര്‍ണാടക എംഎല്‍എ

സംസ്ഥാനത്തും മണ്ഡലത്തിലും ഞങ്ങളോടുള്ള മതിപ്പ് നഷ്ടപ്പെട്ടു.

കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും ബി.ജെ.പിയിലേക്ക് ചാടാന്‍ നില്‍ക്കുന്ന എം.എല്‍.എമാരെ ഉപദേശിച്ച് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പിയെ പിന്തുണച്ച മുന്‍ എം.എല്‍.എ എം.ടി സോമശേഖര്‍. ഉപതെരഞ്ഞെടുപ്പില്‍ യശ്വന്ത്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് സോമശേഖര്‍.

സോമശേഖര്‍ അടക്കം പതിനേഴ് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സംസ്ഥാനത്ത് ബി.ജെ.പി ഭരണം വരാന്‍ സഹായിച്ചത്.

ഏഴ് ജനതാദള്‍ എം.എല്‍.എമാരും മൂന്നോ നാലോ കോണ്‍ഗ്രസ് എം.എല്‍.എമാരും ഞങ്ങളോട് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നോ നാലോ മാസം അനുഭവിച്ചു. സംസ്ഥാനത്തും മണ്ഡലത്തിലും ഞങ്ങളോടുള്ള മതിപ്പ് നഷ്ടപ്പെട്ടു. ഇങ്ങോട്ടു വരാനൊരുങ്ങുമ്പോള്‍ ഇതെല്ലാം ഓര്‍ക്കണം. ഞങ്ങളില്‍ നിന്നും പഠിക്കണം. ഇതിനൊന്നും തയ്യാറല്ലെങ്കില്‍ രാജിവെക്കാന്‍ നില്‍ക്കരുത് എന്നാണ് എം.എല്‍.എമാരോട് സോമശേഖറിന്റെ ഉപദേശം.

രാജിവെച്ച 17 എം.എല്‍.എമാരില്‍ 13 പേര്‍ക്കാണ് ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.